ബന്ധങ്ങൾ (നോവൽ - 48)

July 8, 2021

വീടിന്‍റെ ഉള്ളിൽ

കയറിയ മറിയാമ്മച്ചിയ്ക്കും, 

ഈപ്പച്ചനും സ്വന്തം

കണ്ണുകളെ

വിശ്വസിക്കുവാൻ ആയില്ല. 

അവിടെ ചാക്കോച്ചനും,

വല്സലയും, സച്ചുവും, റാണിയും , 

ഇത്താക്കുവും,

കുഞ്ഞേലിയാമ്മയുമെല്ലാം ഉണ്ടായിരുന്നു. 

അതിശയഭാവത്തോടെ മറിയാമ്മച്ചി

വത്സലയ്ക്ക് നേരെ തിരിയുകയും,  

വരുമെന്ന് മുന്നറിയിപ്പൊന്നും

നൽകാഞ്ഞത്തിന്‍റെ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു.


അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ പിന്നെ നിങ്ങളുടെയൊക്കെ ഈ ചമ്മിയ മുഖഭാവം കാണുവാൻ കഴിയുകയില്ലല്ലോ...   

ഈ വിവരമൊന്നും  നിങ്ങളെ അറിയിക്കരുതെന്ന്  ഉമ്മച്ചായനോടും, അമ്പിളിയോടും പ്രത്യേകം ചട്ടം കെട്ടിയിരുന്നതിനാൽ  

അവർ അതൊട്ട് പരസ്യപ്പെടുത്തിയതുമില്ല.


വത്സല എല്ലാവരെയും  നോക്കിയൊന്നു ചരിച്ചു.


സച്ചുവും , റോണിയും  അപ്പച്ചന്റെയും, അമ്മച്ചിയുടെയും അരികിൽ കുറെ 

സമയം നിന്നിട്ട്  ടോമിന്‍റെയും, ജെറിയുടെയും  മുറി ലക്ഷ്യമാക്കി നടന്നു.


ടോമും, ജെറിയും എന്തിയേ?. മറിയാമ്മച്ചിയുടെ വകയായിരുന്നു ആ ചോദ്യം..


അവർ അപ്പുറത്ത് പഠിക്കുകയാണല്ലോ അമ്മച്ചിയേ ... നാളത്തെ കണക്കിന്‍റെ പരീക്ഷ

കൂടി കഴിഞ്ഞാൽ അവർക്ക് രണ്ടു പേർക്കും ഇഷ്ടം പോലെ കളിക്കാമല്ലോ...

ആ കാര്യം ഞാൻ അങ്ങ് മറന്നു പോയെടീ .   മറിയാമ്മച്ചി അമ്പിളിയെ നോക്കി

ചിരിയ്ക്കുകയും, വല്സലയെ കെട്ടിപിടിക്കുകയും ചെയ്തു.


ഈപ്പച്ചൻ  ഇത്താക്കുവിനെയും കൂട്ടി വീടിന്  പുറത്തേക്ക് ഇറങ്ങി. യാത്രയെ പറ്റിയയും, 

വണ്ടി വാങ്ങിയതിനെ കുറിച്ചുമെല്ലാം  ചെറിയൊരു വിവരണം  നടത്തുവാൻ ഈപ്പച്ചൻ

സമയം കണ്ടെത്തി. കല്ലിടീലിന്  വിളമ്പുവാനായി  മന്നാ ബേക്കറിയിൽ നിന്നും പ്രത്യേകമായി

കൊണ്ടുവന്നിരിക്കുന്ന  ഹൽവയെ പറ്റിയും ചെറിയൊരു വർണ്ണന നടത്തുവാനും ഈപ്പച്ചൻ സമയം കണ്ടെത്തി.

ഇത്താക്കുവൊരു  കേൾവിക്കാരനായി  നിലകൊള്ളുവാനാണ് താല്പര്യപെട്ടത്.യുക്തിപൂർവം അങ്ങനെ

നിലകൊള്ളുവാൻ പ്രത്യേകമായൊരു കാരണവും അയാളുടെ മനസ്സിൽ ഉണ്ടായിരുന്നു.

"ദാരിദ്രത്തിന്‍റെ  പടുകുഴിയിൽ നിൽക്കുമ്പോൾ , എത്ര വീമ്പു കഥകൾ പറഞ്ഞാലും  കേൾവിക്കാരനായ

ഈപ്പച്ചന്‍റെ  മനസ്സിൽ  പ്രത്യേകമായൊരു സ്ഥാനവും   നേടുവാൻ കഴിയുകയില്ലെന്നുള്ള ചിന്തയായിരുന്നു

ഇത്താക്കുവിനെ  പത്മവ്യൂഹത്തിനുള്ളിൽ അകപ്പെട്ട പോരാളിയെപ്പോലെ  ഉൾവലിഞ്ഞു നിൽക്കുവാൻ പ്രേരിപ്പിച്ച ഘടകം".

മക്കളുടെ  വീടുപണി ഉടനെ തന്നെ പൂർത്തിയാക്കാം എന്നാണ് കോൺട്രാക്ടർ  മുഹമ്മദ് കുട്ടി പറഞ്ഞിരിക്കുന്നത്. . കല്ലിടീൽ കഴിഞ്ഞാൽ ഉടനെ തന്നെ വീട് പണി തുടങ്ങുവാൻ ഉള്ള സകല ഏർപ്പാടുകളും  അയാൾ ചെയ്തിട്ടുണ്ടത്രേ.

അത് എന്തായാലും നന്നായി.... ഇത്താക്കൂ  മൗനം വെടിഞ്ഞിട്ട്  സംഭാഷണം ആരംഭിച്ചു.   പെട്ടെന്ന് വീട് പണി 

കഴിഞ്ഞാൽ ഭീമമായ വാടകയിൽ  നിന്നുമൊരു മോചനം കിട്ടുമല്ലോ.അത് തന്നെ ഒരു ആശ്വാസം.

ഇത്താക്കൂ  ശ്വാസം നേരെ വിടുന്നതു  ആംഗ്യവും കാട്ടി.

അപ്പച്ചൻ  ഇവിടെ  നിൽക്കുകയാണോ.... സച്ചുവിന്‍റെതായിരുന്നു ആ ചോദ്യ.


ഊണ് കഴിക്കുന്നതിനിടയിൽ ഉമ്മച്ചൻ  വീടിന്  കല്ലിടുന്ന കാര്യങ്ങളെ  പറ്റിയുള്ള ചർച്ച ആരംഭിച്ചു. പള്ളിയിൽ നിന്നും

അച്ഛനും, കപ്യാരും , പിന്നെ ബന്ധുക്കളും, പരിചയക്കാരുമെല്ലമായി  പത്തിരുനൂറ്‌ പേരുണ്ടാവും. തൊമ്മച്ചന്‍റെ

ബന്ധുക്കളായി കുറെയേറെ  പേരുണ്ടാവുമെന്ന്  ജെസ്സി ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.


എല്ലാം കൂടി ഏകദേശം മുന്നൂറു പേര് ഉണ്ടാവും അല്ലേ ?. മനകണക്ക് കൂട്ടി കൊണ്ട് ഇത്താക്കൂ  മരുമോനോട് ചോദിച്ചു.


ഒരു വീടിന്‍റെ കല്ലിടീലിന്  ഇത്രയും  ആളുകളെ ഒക്കെ വിളിക്കേണ്ടിയ കാര്യം ഉണ്ടായിരുന്നോ?. ഈപ്പച്ചൻ  ഉമ്മച്ചനോട്

ശാന്തമായിട്ടാണ് ആ ചോദ്യം ചോദിച്ചത്.


എല്ലാവരേയും  വിളിച്ചില്ലെങ്കിൽ പിന്നെ അതൊരു പഴിയായി അങ്ങനെ കിടക്കും. വീട് പണി തീർന്നു കഴിഞ്ഞാലും

പിന്നെയും ആളുകൾ ഈ കാര്യം തന്നെ പറയും. ഉമ്മച്ചൻ  നിഷ്കളങ്കതയുടെ മേലാപ്പ് അണിഞ്ഞു കൊണ്ട്  നയത്തിൽ

കാര്യങ്ങൾ പറഞ്ഞു ഒഴിയുവാൻ നോക്കി.


അതിന്  ഒരു കുഴപ്പമില്ല ... മറിയാമ്മച്ചി മകനെ സംരക്ഷിക്കുവാനായി ഉരുളയ്ക്ക് ഉപ്പേരിപോലെയായിരുന്നു ആ മറുപടി പറഞ്ഞത്.


ഭക്ഷണം  ഉണ്ടാക്കുവാൻ ഓർഡർ കൊടുത്തിരിക്കുന്ന വാസുദേവൻ  ഈ നാട്ടിലെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനാണ്.

എല്ലാം കേട്ടുകൊണ്ടിരുന്നപ്പോൾ ഈപ്പച്ചന്‍റെ ഉള്ളൊന്നു തേങ്ങാതിരുന്നില്ല.  കുറെയേറേ  ചിലവുകൾ ജെസ്സി ജർമനിയിൽ

നിന്നും അയച്ചു കൊടുക്കുന്നതിൽ നിന്നും നടന്നു പോകുമായിരിക്കും.ബാക്കി ചിലവുകൾ സ്വന്തം കയ്യിൽ നിന്നും

മുടക്കേണ്ടിയത് വരുമെന്നുള്ള സന്ദേഹം ഈപ്പച്ചനെ തെല്ലൊന്നു അലട്ടാതിരുന്നില്ല.

ഭർത്താവിന്‍റെ അപ്പോഴത്തെ ആ ഭാവ പ്രകടനത്തിൽ നിന്നും കാര്യം ഗ്രഹിച്ചതു പോലെ മറിയാമ്മച്ചി ഈപ്പച്ചനെ

നോക്കി കണ്ണുരുട്ടി കാട്ടികൊണ്ട് ശാന്തനായി ഇരിക്കുവാൻ സംജ്ഞ നൽകി. 

ഊണ് കഴിഞ്ഞു വിശ്രമിക്കുന്ന വേളയിലായിരുന്നു ഇത്താക്കൂ ഉമ്മച്ചനെ അരികിലേക്ക് വിളിച്ചത്. കയ്യിൽ കരുതിയിരുന്ന

പണത്തിന്‍റെ കെട്ട്  ഏല്പിച്ചിട്ടു സ്നേഹപൂർവ്വം പറഞ്ഞു.


ഇത്  ഒരു ലക്ഷം രൂപാ മാത്രമേ ഉളളൂ . വീട് പണി പൂർത്തിയാക്കുമ്പോഴേക്കും കുറെ കൂടി പൈസ തരാൻ ശ്രമിക്കാം.

മറുപടിയൊരു സ്നേഹപൂർവ്വമായ പുഞ്ചിരിയിൽ ഒതുക്കിയെങ്കിലും, ഇനി പണം വേണ്ടായെന്നു പറയുവാൻ ഉമ്മച്ചന് കഴിയുമായിരുന്നില്ല


അപ്പനോട് അമ്പിളിയ്ക്ക് ദേഷ്യം തോന്നാതിരുന്നില്ല.


സ്വന്തം കാശ് എടുത്ത് കൊടുക്കുന്നത്  പോലെയാണ് കഴിഞ്ഞ ആഴ്‌ച അവർ കൊടുത്ത പണം

ഉമ്മച്ചന് കൈമാറിയത്. അഭിമാനം നിലനിർത്തുവാൻ അതൊക്കെ ചെയ്തേ മതിയാകുകയുള്ളുവെങ്കിലും

വീണ്ടും പണം കൊടുക്കാമെന്ന് വിളിച്ചു പറയേണ്ടിയ കാര്യം ഇല്ലായിരുന്നുവല്ലോ...


അമ്പിളിയുടെ മനസ്സ്  വായിച്ചെടുത്തതു പോലെ ഇത്താക്കൂ  അമ്പിളിയെ നോക്കിയൊന്നു ചിരിച്ചു. 

പണം കൊടുക്കുന്ന ആ കാഴ്‌ച കണ്ടു കൊണ്ട് നിന്നമറിയാമ്മച്ചി ഉമ്മച്ചനെ നോക്കി ശാസനയുടെ  സ്വരത്തിൽ മെല്ലെ പറഞ്ഞു.

" ഇത്രയും  തുകയൊക്കെ അവർ നിങ്ങളുടെ  വീട് പണിക്കായി തരുമ്പോൾ നീ ബഹുമാനപൂർവ്വം ആ കാലിൽ തൊട്ടു

വന്ദിക്കുന്നതിൽ യാതൊരു തെറ്റുമില്ല.  അമ്മയുടെ ഉപദേശം കേട്ട് ഉമ്മച്ചൻ  മറുപടിയായി സന്തോഷപൂർവ്വം തലയാട്ടുവാൻ മറന്നില്ല".

******

രണ്ടു ദിവസങ്ങൾക്ക് ശേഷം ഉമ്മച്ചന്‍റെയും,  ജോളിയുടെയും  വീടിന്‍റെ കല്ലിടീൽ കർമ്മം ഭംഗിയായി തന്നെ നടന്നു. ഉമ്മച്ചൻ

ക്ഷണിച്ച പലരും ആ ചടങ്ങിൽ പങ്കെടുക്കാതെ വിട്ടു നിന്നത് ഉമ്മച്ചന്  ലേശം നിരാശ സമ്മാനിക്കുക തന്നെ ചെയ്തു.

പണത്തിന്‍റെ ഹുങ്ക് കാട്ടുവാൻ കിട്ടിയ അവസരം പ്രയോജനപ്പെടാതെ പോയതിന്‍റെ വിഷമം ഉമ്മച്ചനെ തെല്ലൊന്നുമല്ല അലോരസപ്പെടുത്തിയത്.

ജോളിയും, ഭർത്താവ് ചാക്കോച്ചനും, മക്കളുമല്ലാം വീടിന്‍റെ കല്ലിടീൽ കർമ്മം ലൈവായി ജർമ്മനിയിൽ  ഇരുന്നു  കണ്ടിട്ട്,

ചടങ്ങിൽ പങ്കെടുക്കുവാൻ പറ്റാതെ ഇരുന്നതിന്‍റെ വിഷമം പങ്കുവെച്ചു.

 

തുടരും

 

രഞ്ജിത്ത്  മാത്യു 

കവർ ചിത്രം: ബിനോയ് തോമസ് 

Related Post