യുറേക്ക അവാർഡുകളുടെ അന്തിമ പട്ടികയിൽ മലയാളി നയിക്കുന്ന അക്കാദമിയും

Metrom Australia Oct. 13, 2021

ഓസ്‌ട്രേലിയൻ ശാസ്ത്ര രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന യുറേക്ക അവാർഡുകളുടെ അന്തിമ പട്ടികയിൽ മലയാളി നയിക്കുന്ന അക്കാദമിയും. സൗത്ത് ഓസ്‌ട്രേലിയിലുള്ള അസോസിയേറ്റ് പ്രൊഫസർ മരിയ പറപ്പിള്ളി OAM നയിക്കുന്ന STEM Enrichment Academyയാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. Department of Industry, Science, Energy and Resources Eureka Prize for STEM Inclusion എന്ന വിഭാഗത്തിലാണ് ഫ്ലിൻഡേഴ്‌സ് സർവകലാശാലയിലെ STEM Enrichment Academy മൂന്ന് ഫൈനലിസ്റ്റുകൾ ഉൾപ്പെടുന്ന അന്തിമ പട്ടികയിൽ  സ്ഥാനം പിടിച്ചത്.

ഹൈസ്‌കൂൾ പെൺകുട്ടികൾക്ക് ശാസ്ത്ര വിഷയങ്ങളിൽ താൽപര്യം വളർത്താൻ സഹായിക്കുന്ന പദ്ധതി വിജയകരമായി നയിച്ചതാണ് അക്കാദമിയുടെ പ്രധാന സംഭാവന. മലയാളിയായ അസ്സോസിയേറ്റ് പ്രൊഫസർ മരിയ പറപ്പിള്ളിയെ കൂടാതെ പ്രൊഫസർ ക്ലെയർ ലെനേഹൻ, വനേസ്സ ലോബൻ, എമിരിറ്റസ് പ്രൊഫസർ ഡേവിഡ് ഡേ എന്നവരാണ് പദ്ധതിയിലെ അംഗങ്ങൾ. STEM വിഷയങ്ങളിൽ കൂടുതൽ പെൺകുട്ടികൾ എൻറോൾ ചെയ്യാൻ ഈ പദ്ധതി സഹായിച്ചതാണ് യുറേക്ക അവാർഡിനുള്ള അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് എന്ന് അക്കാഡമിയുടെ ഡയറക്ടർ മരിയ പറപ്പിള്ളി പറഞ്ഞു.

 

 

 

Related Post