യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ആസിഫ് അലി

Metrom Australia Sept. 28, 2021

യുഎഇ ഗോള്‍ഡന്‍ വിസ നേടുന്ന മലയാള സിനിമ താരങ്ങളുടെ പട്ടികയില്‍ നടന്‍ ആസിഫ് അലിയും. ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആസിഫ് അലി കുടുംബത്തോടൊപ്പമെത്തി വിസ ഏറ്റുവാങ്ങി.

മമ്മൂട്ടി, മോഹന്‍ലാല്‍, ടാവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത്, ലാല്‍ജോസ് എന്നിവര്‍ക്കാണ് ഇതിനുമുന്‍പ് ഗോള്‍ഡന്‍ വിസ നല്‍കിയത്. എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് സര്‍വീസാണ് ആസിഫ് അലിയുടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Related Post