വൃദ്ധനെ അക്രമിച്ച് പണം തട്ടിയെടുത്തു; സിഡ്‌നിയിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ

Metrom Australia Feb. 13, 2020

സിഡ്‌നി: 89 വയസുകാരനെ നടുറോഡില്‍ ആക്രമിച്ച് പണം തട്ടിയെടുത്തു എന്ന കേസില്‍ ഒരു ഇന്ത്യന്‍ പൗരനെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്.

ടൂംഗാബിയിലെ (സിഡ്‌നിയില്‍ ഇന്ത്യന്‍ വംശജര്‍ കൂടുതലായി ജീവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ടൂംഗാബി) ഔറേലിയ സ്ട്രീറ്റില്‍ ഒരു ബാങ്കിനു മുന്നിലെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിച്ച 89 കാരനാണ് ആക്രമിക്കപ്പെട്ടത്. പണം പിന്‍വലിച്ച ശേഷം റോഡിലൂടെ നടന്ന വൃദ്ധനെ, ഒരു 25കാരന്‍ പിന്നില്‍ നിന്ന് പിടിച്ചുനിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യന്‍ പൗരനായ യുവാവിനെ ബുധനാഴ്ച രാവിലെ പോര്‍ട്ടിക്കോ പരേഡിലെ പാര്‍ക്കില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രാന്‍വില്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാള്‍ക്കുമേല്‍ പിടിച്ചുപറി കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Related Post