വംശീയ അധിക്ഷേപം: മോർഗനും ബട്ലറിനുമെതിരെ അന്വേഷണം

Metrom Australia June 10, 2021

ലണ്ടന്‍: ഇന്ത്യന്‍ വംശജരെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ ഇംഗ്ലണ്ട് ഏകദിന നായകന്‍ ഒയാന്‍ മോര്‍ഗന്‍, വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം. ഇരു താരങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരമാര്‍ശങ്ങളാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷിക്കുന്നത്. ഒയാന്‍ മോര്‍ഗന്‍ സോഷ്യല്‍ മീഡിയയില്‍ കമന്റില്‍ ‘സര്‍’ എന്ന പദം ഉപയോഗിച്ചാണ് വംശീയമായ അതിരുകടന്ന പരമാര്‍ശം നടത്തിയത്. സര്‍ എന്ന പദം പരിഹസിക്കാനായി ഉപയോഗിച്ചുവെന്നാണ് ആരോപണം. പരമാര്‍ശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

വംശീയ പരാമര്‍ശങ്ങളോട് സന്ധി ചെയ്യില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ആരോപണം തെളിഞ്ഞാല്‍ ഇരുവര്‍ക്കുമെതിരെ കര്‍ശനമായി നടപടിയുണ്ടാകുമെന്നാണ്. വിഷയത്തില്‍ അനുയോജ്യമായ നടപടി സ്വീകരിക്കുമെന്ന് ഇസിബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

‘കായികരംഗത്ത് വിവേചനപരമായ പെരുമാറ്റം അനുവദിക്കാനാവില്ല, വിഷയത്തില്‍ അനിവാര്യമായ നടപടിയുണ്ടാകും’ ഇസിബി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യക്കെതിരായ വംശീയ പരമാര്‍ശം തെളിഞ്ഞാല്‍ ഒയാന്‍ മോര്‍ഗന്റെയും ബ്ടലറിന്റെയും ഐപിഎല്‍ ഭാവിയും ആശങ്കയിലായേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇംഗ്ലണ്ട് പേസ് ബൗളറായ ഒലി റോബിന്‍സണ്‍ സോഷ്യല്‍ മീഡിയയില്‍ വംശീയ പരാമര്‍ശം നടത്തിയതിന് സസ്‌പെഷന്‍ നേരിട്ടിരുന്നു. 2012-13 കാലഘട്ടത്തിലാണ് താരം ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

 

Related Post