വിജയ്‌യെ ആക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി വിജയ് സേതുപതി

Metrom Australia Feb. 12, 2020

തെന്നിന്ത്യൻ താരം വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വിജയ്‌യുടെ മതവുമായി ബന്ധപ്പെട്ട ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ഇപ്പോഴിതാ ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നവര്‍ക്കെതിരെ വിജയ് സേതുപതി രംഗത്തു വന്നിരിക്കുകയാണ്. വിജയ്ക്ക് നേരെ ഉണ്ടായ ആദായനികുതി റെയ്ഡിന്റെ പിന്നാമ്പുറം എന്ന രീതിയില്‍ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ വിജയ്‌യുടെ മതത്തെ കുറിച്ചും വിജയ് സേതുപതിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ടായിരുന്നു. മതപരമായി ബന്ധമുള്ള സ്ഥാപനം താരങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്ന രീതിയിലായിരുന്നു പ്രചാരണം. ഇതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നും ഇനിയും റെയ്ഡ് ഉണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു. ‘പോയി വേറെ പണി ഉണ്ടെങ്കില്‍ അതുപോയി ചെയ്യൂ’ എന്നായിരുന്നു ഈ ആരോപണത്തില്‍ വിജയ് സേതുപതിയുടെ മറുപടി.

Related Post