വാക്സിൻ സ്വീകരിച്ച രാജ്യാന്തര വിദ്യാർത്ഥികൾക്ക് NSWൽ ക്വാറന്റൈൻ വേണ്ട

Metrom Australia Nov. 15, 2021 GOVERNMENT

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച രാജ്യാന്തര വിദ്യാർത്ഥികൾ ക്വാറന്റൈൻ ചെയ്യേണ്ടതില്ലെന്ന് NSW പ്രീമിയർ ഡൊമിനിക് പെറോറ്റെ അറിയിച്ചു. തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ അനുമതി നല്കിയിട്ടുളള വാക്‌സിനുകൾ സ്വീകരിച്ചവർക്കാണ് ക്വാറന്റൈൻ ആവശ്യമില്ലാത്തത്. അതേസമയം ഇന്ത്യയിൽ നിർമ്മിച്ച കൊവാക്സിൻ, ചൈനീസ് വാക്‌സിനായി BBIBP-CorV എന്നീ വാക്‌സിനുകൾക്ക് TGA കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

രാജ്യാന്തര വിദ്യാർത്ഥികൾക്ക് അടുത്ത മാസം മുതൽ സംസ്ഥാനത്തേക്കെത്താമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, കാനഡ, ചൈന, വിയറ്റ്നാം, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള 250 രാജ്യാന്തര വിദ്യാർത്ഥികളാണ് ന്യൂ സൗത്ത് വെയിൽസിലേക്ക് എത്തുന്നത്. ഡിസംബർ ആറിന് എത്തുന്ന ചാർട്ടഡ് വിമാനത്തിലാകും ഇവർ എത്തുക.

Related Post