ടിആർപിയിൽ മികച്ച നേട്ടവുമായി "ദി പ്രീസ്റ്റ്"

Metrom Australia June 10, 2021

തിയേറ്ററുകൾക്ക് പുതുജീവൻ നൽകിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് ടെലിവിഷനിലും മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ചിത്രത്തിന് ടെലിവിഷനിൽ 21.95 പോയിന്റുകളാണ് ടിആർപി റേറ്റിങ്ങ് ലഭിച്ച നിർമ്മാതാവ് ആന്റോ ജോസഫാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

‘എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’, എന്നും ആന്റോ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു. 2021ൽ മലയാളം സിനിമയ്ക്ക് ലഭിച്ച മികച്ച ടിആർപി റേറ്റിങ്ങ് ആണെന്നും അദ്ദേഹം അറിയിച്ചു. ജൂണ്‍ 4 വെള്ളിയാഴ്ച വൈകിട്ട് 7നാണ് ദി പ്രീസ്റ്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തത്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തത്. 

Related Post