തലശ്ശേരിയിൽ നിന്ന് ആഗോള തലത്തിലേക്ക് വളർന്ന Musthafa & Almana Global Consulting and Legal Innovation Firm - ന്റെ വിശേഷങ്ങൾ അറിയാം.

Metrom Australia July 28, 2020

ഒരു ലീഗൽ കൺസൾട്ടിങ്ങ് ബ്രാൻഡ് ഇന്ത്യൻ independent Judiciary Court - ൻ്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ തലശ്ശേരിയിൽ നിന്ന് അവരുടെ യാത്ര തുടങ്ങുക എന്നത് അവിചാരിതമായിട്ടാകില്ലെന്നത് തീർച്ച. മുന്നോട്ടുള്ള യാത്രയിൽ വിജയം കൈവരിക്കാനുള്ള ഉറച്ച തീരുമാനത്തിലായിരിക്കും. ആ ദൃഢനിശ്ചയത്തിന് ഒരു പോറലും ഏൽക്കാതെ 1992 - ൽ നിന്ന് 2020 എത്തിയപ്പോഴേക്കും ആഗോളതലത്തിൽ തങ്ങളുടെതായ സ്ഥാനം കണ്ടെത്തിയ Musthafa & Almana Global Consulting and Legal Innovation Firm - ന്റെ വിശേഷങ്ങളാണ് ഇന്നത്തെ മെട്രോ മലയാളം ചാറ്റ് ഷോയിലൂടെ പങ്കുവെക്കുന്നത്.

തലശ്ശേരിയിൽ നിന്ന് തുടങ്ങി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വളരുന്നതിനോടൊപ്പം മറ്റു പ്രധാന ലോക രാജ്യങ്ങളായ യുകെ, യു എ ഇ, യു എസ് എ, നെതർലൻഡ്‌സ്‌, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായി മാറാനും സാധിച്ചു. Musthafa & Almana Global Consulting and Legal Innovation Firm - ന്റെ ഇതുവരെയുള്ള യാത്രയെ കുറിച്ച് സ്ഥാപകനും ചെയർമാനുമായ ഒ വി മുസ്തഫ സഫീറും അദ്ദേഹത്തിന്റെ പത്നിയും സഹസ്ഥാപകയും മാനേജിങ് ഡയറക്ടറുമായ അൽമനയും മെട്രോ മലയാളത്തിന്റെ പേക്ഷകരോട് സംവദിക്കുകയാണ്. ഇവരോടൊപ്പം Musthafa & Almana യുടെ ഓസ്ട്രേലിയൻ പ്രതിനിധിയും വേൾഡ് മലയാളി കൗൺസിലിൽ ഓസ്ട്രേലിയ - ന്യൂസ്ലാൻറ് ചെയറുമായ ഇർഫാൻ മാലിക്കും ചേരുന്നു.

Related Post