സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

Metrom Australia April 30, 2021 ART AND ENTERTAINMENT

സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ്(55) ഹൃദയഘാതം മൂലം ചെന്നൈയില്‍ വെച്ച് അന്തരിച്ചു. തേന്‍മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകനായിരുന്നു അദ്ദേഹം. അയന്‍, കാപ്പന്‍, മാട്രാന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനുമാണ്. തേന്‍മാവിന്‍ കൊമ്പത്ത് എന്ന ആദ്യ ചിത്രത്തിന് തന്നെ കെ.വി ആനന്ദിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

പിന്നീട് പി.സി ശ്രീറാം എന്ന ഛായാഗ്രഹന്റെ സഹായിയായാണ് തുടക്കം. 1990കളിലാണ് ആനന്ദ് സിനിമ രംഗത്തെത്തുന്നത്. 1994ലാണ് പ്രിയദര്‍ശന്‍ തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയ്ക്ക് കെ.വി ആനന്ദിനെ ഛായാഗ്രഹനായി വിളിക്കുന്നത്. തുടര്‍ന്ന് തമിഴില്‍ ശങ്കറുമായി നിരവധി ചിത്രങ്ങള്‍ ചെയ്തു.

2005ലാണ് കാനാ കണ്‍ണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രമായ അയന്‍ സൂര്യ തമന്ന എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. കാപ്പനാണ് അദ്ദേഹം അവസാനം ചെയ്ത ചിത്രം

Related Post