സമയ ദൈര്‍ഘ്യത്തില്‍ റെക്കോര്‍ഡ് ഇടാൻ ഒരുങ്ങി പുതിയ ജെയിംസ് ബോണ്ട് ചിത്രം

Metrom Australia Sept. 11, 2021 ART AND ENTERTAINMENT

ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള ചിത്രമാവാനൊരുങ്ങി 'നോ ടൈം റ്റു ഡൈ'. നിലവിലെ ബോണ്ട് ആയ ഡാനിയല്‍ ക്രെയ്‍ഗിന്‍റെ അവസാന ചിത്രവും ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ 25-ാം ചിത്രം കൂടിയാണിത്. 163 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യമെന്ന് ഇന്‍ഡിവയര്‍ ആണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. മുന്‍പ് പുറത്തിറങ്ങിയ  ബോണ്ട് ചിത്രത്തെക്കാളും കൂടിയ സമയ ദൈര്‍ഘ്യമാണിത്.

കാരി ജോജി ഫുക്കുനാഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കോവിഡ് സാഹചര്യത്തില്‍ റിലീസ് ഒരു വര്‍ഷത്തിലേറെ വൈകിയ ചിത്രമാണിത്. 2020 ഏപ്രിലിലായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സെപ്റ്റംബര്‍ 30 ആണ് പുതിയ റിലീസ് തീയതി. 2015 ചിത്രം സ്പെക്റ്റര്‍ ആയിരുന്നു ഇതിനു മുന്‍പ് ഏറ്റവും ദൈര്‍ഘ്യമേറിയ ജെയിംസ് ബോണ്ട് ചിത്രം.

Related Post