കോലാലംപൂർ വഴി സിഡ്നി- കൊച്ചി ചാർട്ടേർഡ് വിമാനം ഓഗസ്റ്റ് ഒന്നിന്; പരിമിതമായ സീറ്റുകൾ ലഭ്യമാണ്

Metrom Australia July 17, 2020

സിഡ്‌നി: ഇപ്പോൾ നിരവധി മലയാളികൾ പ്രത്യേകിച്ച് ഓസ്‌ട്രേലിയയിൽ മക്കളെ സന്ദർശിക്കാൻ വന്ന മാതാപിതാക്കൾ ഉൾപ്പെടെ  കേരളത്തിലേക്ക് തിരിച്ചു പോകാൻ കഴിയാതെ വിഷമഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ സിഡ്‌നി (SYDMAL), കാൻബറ (CMA), നവോദയ ഓസ്‌ട്രേലിയ എന്നി മലയാളി അസ്സോസിയേഷനുകളോടൊപ്പം സിഡ്‌നി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പീറ്റേഴ്സൺ ട്രാവൽസിന്റെ സഹകരണത്തോടെ കൊച്ചിയിലേക്ക് ചാർട്ടർ വിമാനം ഓഗസ്റ്റ് ഒന്നിന് പറക്കും. ശനിയാഴ്ച രാത്രി 8.55 ന് സിഡ്‌നിയിൽ നിന്നും കോലാലംപൂർ വഴി പുറപ്പെടുന്ന മലേഷ്യൻ എയർലൈൻസിന്റെ വിമാനം ഞായറാഴ്ച (ഓഗസറ്റ് രണ്ട്) രാവിലെ ഏഴു മണിക്ക് കൊച്ചിയിൽ എത്തും.

ചാർട്ടർ വിമാനത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ മേല്പറഞ്ഞ അസ്സോസിയേഷനുകളിൽ പേര് രജിസ്റ്റർ ചെയ്ത 287 പേർക്ക് കൊച്ചിയിലേക്ക് പോകാൻ  അവസരം ലഭിക്കുന്നതാണ്. ഇനിയും പേര് രജിസ്റ്റർ ചെയ്യാത്തവർ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരിമിതമായ സീറ്റുകൾക്കായി താഴെ കൊടുത്തിരിക്കുന്ന അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. സിഡ്നിയിൽ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1550 ഡോളറാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക;

സിഡ്‌നി മലയാളി അസോസിയേഷൻ: കെ പി ജോസ് 0419306202, ജോൺ ജേക്കബ്: 0402677259
ഇ മെയിൽ: execomsydmal@gmail.com

കാൻബറ മലയാളി അസോസിയേഷൻ: റോഷൻ മേനോൻ: 0400101825, അജ്മൽ പി എൻ: 0432089245
ഇ മെയിൽ: coordinators@canberramalayalee.org
 
നവോദയ ഓസ്‌ട്രേലിയ:
കെ ജി സജീവ്: 0421875537
ഇ മെയിൽ: kgsajeev@gmail.com

പീറ്റേഴ്സൺ ട്രാവെൽസ് 
ജിജു പീറ്റർ: 0403555516
ഇ മെയിൽ: sales@petersontravel.com.au

Related Post