സാമ്പത്തിക രംഗം മെച്ചപ്പെടുത്താനായി പദ്ധതികളുമായി വിക്ടോറിയൻ സർക്കാർ

Metrom Australia Oct. 10, 2021 GOVERNMENT

 വാക്‌സിനേഷൻ നിരക്ക് 80 ശതമാനമായാൽ, വിക്ടോറിയയുടെ സാമ്പത്തിക രംഗം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് ആലോചിക്കുകയാണ് സർക്കാർ. സാമ്പത്തിക രംഗം മെച്ചപ്പെടുത്താനായി വലിയ പരിപാടികൾ സംഘടിപ്പിക്കാനാണ് പദ്ധതി. ഇതിനായി ആദ്യം  പരീക്ഷണാടിസ്ഥാനത്തിലാണ് പരിപാടികൾ നടത്തുക. ഇതിന്റെ ഭാഗമായി ഒക്ടോബർ 30ന് ലൈവ് സംഗീത പരിപാടി സംഘടിപ്പിക്കാനും, ഈ പരിപാടിയിൽ ആയിരക്കണക്കിന് കാണികളെ  പ്രവേശിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

കൂടാതെ, മെൽബൺ കപ്പ് (കുതിരപ്പന്തയം) നവംബർ രണ്ടിന് നടക്കുമെന്നും പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 10,000 പേർക്കാണ് മത്സരം കാണാം അനുവാദിക്കുക. അതുകൂടാതെ രോഗം ബാധിച്ച വ്യക്തികളുമായി നേരിട്ട് സമ്പർക്കം പുലർത്താത്തവർക്ക് (സെക്കന്ററി ക്ലോസ് കോൺടാക്ട്) ഇനി ക്വാറന്റൈൻ ആവശ്യമില്ല.
അതേസമയം 1,890 പുതിയ കോവിഡ് കേസുകളും  അഞ്ച് മരണങ്ങളും സ്ഥിരീകരിച്ചു.

Related Post