രവി വർമ ചിത്രങ്ങൾക്ക് പുതു ജീവൻ നൽകി ഓസ്ട്രേലിയയിലെ മലയാളി ഫോട്ടോഗ്രാഫർമാരും

Metrom Australia Feb. 8, 2020

രവി വർമ ചിത്രങ്ങൾക്ക് പുതു ജീവൻ നൽകുന്ന ഇന്ത്യയിലെ ട്രെന്റിനോട് ചുവടു പിടിച്ച് ഓസ്ട്രേലിയയിലെ മലയാളി ഫോട്ടോഗ്രാഫർമാരും. കഴിഞ്ഞയാഴ്ച്ച ഫോട്ടോഗ്രാഫർ ജി വെങ്കട്ട് റാം ഒരു കലണ്ടറിന് വേണ്ടി തെന്നിന്ത്യയിലെ നായികമാരെ അണിനിരത്തി രവി വർമയുടെ ചിത്രങ്ങൾ പുനരാവിഷ്കരിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രവി വർമയുടെ ചിത്രങ്ങൾ അതേ രൂപത്തിൽ പുതിയ മോഡലുകളെ ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മലയാളി ഫോട്ടോഗ്രാഫർമാർ.

മെൽബണിലുള്ള അജിത് കുമാർ രവി വർമയുടെ ആറ് ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിലൂടെ ക്യാമറയിൽ പകർത്തിയത്. ദീപ്തി നമ്പൂതിരി, ശ്രുതില വാര്യർ എന്നിവരാണ് ഫോട്ടോഷൂട്ടിൽ മോഡലുകളായത്.

പ്രൊഫഷണൽ നർത്തകിമാരെ മോഡലുകളാക്കി മെൽബണിലുള്ള ഡോ അരുൺ അസീസും രവി വർമയുടെ ചിത്രങ്ങൾ  ഫോട്ടോഗ്രാഫുകളാക്കി.
സിയാ സായിറാമും, ആബാ റോസ്‌വിന്നിയുമാണ് മോഡലുകളായത്. കേരളത്തിലെ ഒരു ടെക്സ്റ്റൈൽ സ്ഥാപനം നടത്തിയ മത്സരത്തിന്റെ ഭാഗമായാണ് ഡോ അരുൺ രവി വർമ ചിത്രങ്ങളുടെ ഫോട്ടോഷൂട്ട് നടത്തിയത്.

Related Post