പ്രവാചകന്റൈ വിവാദ കാര്‍ട്ടൂണ്‍: കാര്‍ട്ടൂണിസ്റ്റ് കര്‍ത് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു

Metrom Australia July 20, 2021

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കര്‍ത് വെസ്റ്റര്‍ഗാര്‍ഡ് (86) അന്തരിച്ചു. പ്രയാധിക്യം മൂലമുള്ള അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. 

2005 ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ചതിനു പിന്നാലെയാണ് ഇദ്ദേഹം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹം ജോലി ചെയ്തിരുന്നു ഡാനിഷ് പത്രത്തില്‍ ഇസ്ലാം മത വിമര്‍ശനവുമായി ബന്ധപ്പെട്ട് വന്ന പന്ത്രണ്ടോളം കാര്‍ട്ടൂണുകളിലൊന്നായിരുന്നു ഇത്. വെസ്റ്റ് ഗാര്‍ഡ് വരച്ച പ്രവാചകന്റെ കാര്‍ട്ടൂണ്‍ പുറത്തു വന്നതിനു പിന്നാലെ ഡെന്‍മാര്‍ക്കില്‍ വ്യാപക പ്രതിഷേധമാണ് നടന്നത്. തുടര്‍ന്നുണ്ടായ കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. മുസ്ലിം രാജ്യങ്ങളിലെ ഡാനിഷ് എംബസികള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. പിന്നീട് 2015 ല്‍ ഫ്രാന്‍സിലെ ഷാര്‍ലെ ഹെബ്ദോ എന്ന വീക്ക്‌ലി ഈ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതോടെ ഇവിടെയും കലാപം അരങ്ങേറി. 

നേരത്തെ നിരവധി തവണ പ്രവാചകന്റെ കാര്‍ട്ടൂണിന്റെ പേരില്‍ വെസ്റ്റ് ഗാര്‍ഡിന് നേരെ വധ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പിന്നാലെ ഒളിവില്‍ കഴിഞ്ഞ ഇദ്ദേഹം പിന്നീട് പിന്നീട് രഹസ്യ ജീവിതം അവസാനിച്ച് ഒരു വേള പരസ്യ ജീവിതം നയിച്ചിരുന്നു. 2008 ല്‍ ഇദ്ദേഹത്തെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട മൂന്ന് പേരെ ഡാനിഷ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഇതിനു രണ്ടു വര്‍ഷത്തിന് ശേഷം വെസ്റ്റ് ഗാര്‍ഡിന്റെ വീട്ടില്‍ കത്തിയുമായെത്തിയ ഒരു സൊമാലിയന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദത്തിനും കൊലപാതക ശ്രമത്തിനും കുറ്റം ചുമത്തിയ ഇയാളെ 11 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഈ സംഭവത്തിനു ശേഷം ബോഡി ഗാര്‍ഡിനൊപ്പം രഹസ്യമായ ഒരിടത്താണ് വെസ്റ്റ്ഗാര്‍ഡ് കഴിഞ്ഞിരുന്നത്.

Related Post