പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭവനനിർമ്മാണം പൂർത്തീകരിച്ചു കെയിൻസ് മലയാളി അസോസിയേഷൻ

Metrom Australia June 30, 2019

മലയാളി അസോസിയേഷൻ കെയിൻസിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി, കേരളത്തിൽ കഴിഞ്ഞവർഷം ഉണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും വീട് നഷ്ടപ്പെട്ടവർക്കുള്ള ഭവനനിർമ്മാണം പൂർത്തീകരിച്ചു താക്കോൽ കൈമാറി. സർക്കാരിനെയോ മറ്റ്‌ സന്നദ്ധസംഘടനകളെയോ ഏൽപ്പിക്കാതെ അസോസിയേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് രണ്ടു വീടുകളുടേയും നിർമ്മാണം പൂർത്തീകരിച്ചത്. ഇടുക്കി ജില്ലയിലെ ചെറുതോണിയിലുള്ള നിസ്സഹായരായ രണ്ടുകുടുംങ്ങളുടെ കണ്ണീരൊപ്പാൻ സംഘടനയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചു. ആവശ്യഘട്ടങ്ങളിൽ ഇനിയും ഇതുപോലെയുള്ള പ്രവർത്തങ്ങൾ ഏറ്റെടുക്കാൻ സംഘടന സുസജ്‌ജമാണെന്ന് ഭാരവാഹികൾ അറിയിച്ചു.  ഒരു ഭവന നിർമ്മാണ പദ്ധതിയിൽ ഭഗവാക്കാകാൻ കഴിഞ്ഞതിൽ MAC അഭിനന്ദനം അർഹിക്കുന്നു .വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അർഹരായ കുടുംബങ്ങളെ  കണ്ടെത്താനും വെറും നാലു മാസത്തിനുള്ളിൽ വീടുപണി പൂർത്തീകരിക്കുവാനും കഴിഞ്ഞു എന്നുള്ളത് ഒരു വലിയ നേട്ടമാണ്.ഈ സംരംഭത്തിൽ സഹകരിച്ച എല്ലാ കുടുംബങ്ങളോടും മലയാളി അസോസിയേഷൻ  കെയിൻസിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു

Related Post