പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ 'ഫോട്ടോ ബോട്ടിൽ'

Metrom Australia July 19, 2020

നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ പിറന്നാൾ ദിനത്തിനൊ അല്ലെങ്കിൽ അവരുടെ മാത്രമായ സ്പെഷ്യൽ ദിനത്തിന് നൽകേണ്ട സമ്മാനത്തിനെ കുറിച്ച് ആലോചിക്കുകയാണോ? അൽപം ക്രിയേറ്റിവിറ്റിയും സമയവും ചിലവഴിക്കാനുണ്ടെങ്കിൽ നമുക്ക് തന്നെ കിടിലൻ സർപ്രൈസ് ഗിഫ്റ്റ് തയ്യാറാക്കാം. അത്രയും പ്രിയപ്പെട്ടവർക്ക് വേണ്ടി മാത്രമാണ് നമ്മൾ തന്നെ സമ്മാനം തയ്യാറാക്കാൻ ഒരുങ്ങുകയുള്ളുവെന്ന രഹസ്യം കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്. ഇന്നത്തെ ഹോം ഡെക്കർ എപ്പിസോഡിലൂടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ കിടിലൻ ഐഡിയ പങ്കുവെക്കുകയാണ്.

ഒരുമിച്ചുള്ള മനോഹര നിമിഷത്തെ ഫ്രെയിമിനുള്ളിലാക്കി സമ്മാനിക്കുന്ന പതിവ് ഒന്ന് മാറ്റി കുപ്പിയിലാക്കിയാലോ? ചുമരിൽ തൂക്കിയ ഫ്രെയിമിനോടൊപ്പം ഷെൽഫിലെ കുപ്പികളിലും സന്തോഷ നിമിഷത്തെ നിറച്ചാലോ? ഒരു ഫോട്ടോ ബോട്ടിൽ.. ഭംഗിയുള്ള ബോട്ടിലും ഫോട്ടോയും ഉണ്ടെങ്കിൽ ഒന്നും ആലോചിക്കണ്ട, ഫോട്ടോ ബോട്ടിൽ തയ്യാറാക്കാം.

പുതിയ Home Decor ടിപ്സിനും ഐഡിയകൾക്കും keep watching this space.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം. 
Sruthi V Raghavan (SA Craftzz), Email: sruthi14sru@gmail.com

കവർ ചിത്രം: ബിനോയ് തോമസ്

Related Post