ഒത്തുചേരലുകളില്ലാതെ ഇന്ന് ബലിപെരുന്നാൾ

Metrom Australia July 31, 2020

തിരുവനന്തപുരം: കോവിഡ് ഭീതിയില്‍ ആഘോഷങ്ങളില്ലാതെ വിശ്വാസികള്‍ക്ക് മറ്റൊരു പെരുന്നാള്‍. കോവിഡ് പശ്ചാത്തലത്തില്‍ ഈദ്ഗാഹുകളില്ല. പള്ളികളിലെ പെരുന്നാള്‍ നമസ്കാരത്തിന് സാമൂഹിക അകലം നിര്‍ബന്ധമായതിനാല്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ബലി കര്‍മത്തിനും അഞ്ചിലധികം പേര്‍ ഒത്തു ചേരാന്‍ പാടില്ലെന്നാണ് നിര്‍ദേശം. കൊറോണ എന്ന മഹാമാരിക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ത്യാഗസ്മരണകളുയര്‍ത്തി ഇത്തവണ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മയിലിനെ ദൈവ കല്‍പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍പുതുക്കലാണ് വിശ്വാസികള്‍ക്ക് ഈ ദിനം. സഹനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകം കൂടിയാണ് ബലിപെരുന്നാള്‍. ലോകമെങ്ങും കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് വിശ്വാസികള്‍ പെരുന്നാളാഘോഷിക്കുന്നത്.

Related Post