ഓസ്‌ട്രേലിയയിലെ മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം ബ്രിസ്‌ബേൻ മലയാളിക്ക് ലഭിച്ചു

July 2, 2021

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ മികച്ച യൂണിവേഴ്സിറ്റി അധ്യാപകനുള്ള പുരസ്‌കാരം ബ്രിസ്‌ബേൻ സ്വദേശിയായ മലയാളി ഡോക്ടർ രാമദാസ് നാരായണന് ലഭിച്ചു. 

ഓസ്‌ട്രേലിയയിലെ നാൽപതു യൂണിവേഴ്സിറ്റികളിൽ നിന്നും അതാതു യൂണിവേഴ്സിറ്റികൾ നോമിനേറ്റ് ചെയ്യപ്പെട്ട അപേക്ഷകരിൽ നിന്നുമാണ് ഡോക്ടർ രാമദാസിന് "ഓസ്‌ട്രേലിയൻ അവാർഡ് ഫോർ യൂണിവേഴ്സിറ്റി ടീച്ചിങ്ങ്" എന്ന അവാർഡ് ലഭിച്ചത്. 2010 മുതൽ ഓസ്‌ട്രേലിയയിൽ അധ്യാപന രംഗത്തുള്ള ഡോക്ടർ രാമദാസ് മെക്കാനിക്കൽ എൻജിനീയറാണ്. സെൻട്രൽ ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയുടെ ബണ്ടബെർഗ് ക്യാമ്പസ്സിൽ എഞ്ചിനീയറിംഗ് വിഭാഗം അധ്യാപകനാണ് അദ്ദേഹം. 

Related Post