ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം എലിസ് പെറി വിവാഹ മോചിതയായി; അതിന് ട്രോളുകള്‍ ഏറ്റുവാങ്ങി മുരളി വിജയ്

Metrom Australia July 29, 2020

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം എലിസ് പെറി വിവാഹമോചിതയായതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയിയെ ട്രോളി സോഷ്യൽ മീഡിയയിൽ നിറയെ പോസ്റ്റുകൾ പരക്കുകയാണ്. ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സുമായുള്ള ലൈവ് ചാറ്റിനിടയിലാണ് മുരളി വിജയ് ഓസീസ് താരം എലിസ് പെറിക്കൊപ്പം ഒരു ദിവസം പുറത്തുപോയി ഡിന്നർ കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബില്ല് അടക്കാൻ തയ്യാറാണെങ്കിൽ ഡിന്നറിന് വരാമെന്ന് എലിസ് പെറി മറുപടിയും നൽകി. ഇതിന് പിന്നാലെയാണ് എലീസ് ബന്ധം വേർപെടുത്തുന്നത്. ഇതോടെ സോഷ്യൽ മീഡിയ ട്രോളുകൾകൊണ്ട് നിറഞ്ഞു.

അഞ്ചു വർഷം നീണ്ട വിവാഹബന്ധത്തിനു ശേഷം പിരിയുകയാണെന്ന് കഴിഞ്ഞ ദിവസമാണ് എലിസ് പെറിയും റഗ്ബി താരം കൂടിയായ ഭര്‍ത്താവ് മാറ്റ് ടൂമ്വയും പരസ്യമാക്കിയാത്. ഈ വർഷം ആദ്യം തന്നെ പിരിഞ്ഞിരുന്നുവെന്ന് ഇരുവരും ശനിയാഴ്ച്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഓസീസ് ടീമിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ എലിസ് പെറി കരിയറിൽ ഇതുവരെ 112 ഏകദിനവും എട്ടു ടെസ്റ്റും 120 ട്വന്റി-20 മത്സരവും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 624 റൺസും 31 വിക്കറ്റും നേടി. ഏകദിനത്തിൽ 3022 റൺസും 152 വിക്കറ്റുമാണ് അക്കൗണ്ടിലുള്ളത്. ട്വന്റി-20യിൽ 1218 റൺസും 114 വിക്കറ്റുമാണ് സമ്പാദ്യം.

Related Post