ഓസ്ട്രേലിയൻ താരങ്ങളെ നാട്ടിലെത്തിക്കാൻ ബിസിസിഐ

Metrom Australia May 6, 2021 SPORTS

മുംബൈ: ഐപിഎല്ലിന് എത്തിയ ഓസ്‌ട്രേലിയന്‍ താരങ്ങളെ തിരിച്ചെത്തിക്കാന്‍ ബിസിസിഐ ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പാടാക്കിയേക്കും. ശ്രീലങ്കയിലോ മാലദ്വീപിലോ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തുക. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോക്ക്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

താരങ്ങള്‍ക്കൊപ്പം പരിശീലകര്‍, ഫിസിയോ, കമന്റേറ്റര്‍മാര്‍ എന്നിങ്ങനെ 40 പേരാണ് ഐപിഎല്ലിന്റെ ഭാഗമായത്. ഇതില്‍ 14 പേര്‍ താരങ്ങളായിരുന്നു. എല്ലാവര്‍ക്കും ഒരുമിച്ച് നാട്ടിലേക്ക് തിരിക്കാനുള്ള വഴിയാണ് ബിസിസിഐ ഒരുക്കുന്നത്. കോവിഡ് പോസിറ്റീവായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് പരിശീലകന്‍ മൈക് ഹസി ഇന്ത്യയില്‍ തുടരും. 10 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹവും ഇന്ത്യ വിടുന്നതാണ്. താരങ്ങള്‍ക്ക് കോവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്നാണ് ഐപിഎല്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. .

Related Post