ന്യൂ സൗത്ത് വെയില്‍സില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
Metrom Australia
March 25, 2021
GOVERNMENT
ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് ബാധ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. സംഗീത പരിപാടികള്‍ക്കും നൃത്ത പരിപാടികള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റി. കൂടാതെ വീടുകളില്‍ ഒത്തുചേരാവുന്നവരുടെ എണ്ണത്തിലും നിയന്ത്രണമില്ല. എന്നാല്‍ 100 പേരില്‍ കൂടുതല്‍ ഒത്തുകൂടുന്നിടത്ത് കോവിഡ് സുരക്ഷാ പദ്ധതി നടപ്പാക്കുകയും സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിക്കുകയും വേണം. മാത്രമല്ല വിവാഹത്തിനും സംസ്ക്കാര ശുശ്രൂഷകള്‍ക്കും പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ല.