ന്യൂ സൗത്ത് വെയിൽസിൽ കോവിഡ് കേസുകൾ വർധിക്കുന്നു

Metrom Australia July 21, 2021

ന്യൂ സൗത്ത് വെയിൽസിൽ 110 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 84,000 പരിശോധനകൾ നടത്തിയപ്പോഴാണ് പുതിയ കേസുകൾ കണ്ടെത്തിയത്. വൈറസ്ബാധ തുടങ്ങിയതിന് ശേഷം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും ഉയർന്ന പരിശോധനാ നിരക്കാണിത്.

പുതിയ രോഗബാധിതരിൽ 43 പേർ സമൂഹത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പറഞ്ഞു. 106 പേരാണ് രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 23 പേർ തീവ്രപരിചരണ വിഭാഗത്തിലും, 11 പേർ വെന്റിലേറ്ററിലുമാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ കേസുകളുടെ എണ്ണം ആയിരത്തിലേറെ ആയേനെ എന്ന് പ്രീമിയർ വ്യക്തമാക്കി. 

അതേസമയം സിഡ്‌നിയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്ത് നിന്നും Merrylands, Guildford, Belrose, Toongabbie, Seven Hills, Mount Druitt, Rooty Hill, Lakemba എന്നിവിടങ്ങളിലേക്ക് വൈറസ് പടരുന്നുണ്ടെന്നും ആരോഗ്യ വകുപ്പിലെ ജെറെമി മക് അനൽട്ടി മുന്നറിയിപ്പ് നൽകി.

Related Post