NSWൽ 21 കേസുകൾ; മൂന്നര മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

Metrom Australia July 31, 2020

ന്യൂ സൗത്ത് വെയിൽസിലും പുതിയ വൈറസ്ബാധ മൂന്നര മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച 21 കേസുകളിൽ രണ്ടു പേർ മാത്രമാണ് ഹോട്ടൽ ക്വാറന്റൈനിൽ ഉള്ളവർ. വെഥറിൽ പാർക്കിലെ തായ് റോക്ക് റെസ്റ്റോറന്റ്, പോട്ട്സ് പോയിന്റിലെ അപ്പോളോ റെസ്റ്റോറന്റ്, മൗണ്ടീസ് ക്ലബ്, ഹാരിസ് പാർക്കിലെ ഔർ ലേഡി ഓഫ് ലെബനൻ പള്ളി തുടങ്ങിയ ക്ലസ്റ്ററുകളിൽ പുതിയ കേസുകളുണ്ട്. പശ്ചിമ സിഡ്നിയിലെ പാർക്ക്ലീ ജയിലിലെ ഒരു തടവുപുള്ളിക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 19 നു ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കേസ് നിരക്കാണ് ഇത്.

Related Post