മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ ബാബു ആന്റണിയും

Metrom Australia July 22, 2021

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ നടൻ ബാബു ആന്റണിയും. നടൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് പൊന്നിയിൻ സെൽവൻ ഒരുങ്ങുന്നത്. ചിത്രത്തിൽ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, റഹ്മാൻ, കിഷോർ, അശ്വിൻ എന്നിവരാണ് പ്രധാന താരങ്ങൾ. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം 2022ൽ പുറത്തിറക്കാനായുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.

Related Post