കമലഹാസൻ, സേതുപതി, ഫഹദ്; 'വിക്രം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Metrom Australia July 11, 2021

കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'വിക്ര'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. കമലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജയ് സേതുപതിയും ഫഹദ് ഫാസിലും പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ട്. മൂവരുടെയും കഥാപാത്രങ്ങളുടെ ക്ലോസപ്പുകള്‍ അടങ്ങിയതാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള പോസ്റ്റര്‍.

വിജയ് നായകനായ 'മാസ്റ്ററി'നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമല്‍ ഹാസന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. കമല്‍ ഹാസനും ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കുമൊപ്പം നരെയ്‍നും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ചെന്നൈയില്‍ വൈകാതെ ചിത്രീകരണം ആരംഭിക്കും.

Related Post