ഖിലാഫത്തും സ്വാതന്ത്ര്യ സമരവും: ടോം ജോസ് തടിയൻപാട് സംസാരിക്കുന്നു

Metrom Australia July 15, 2020

സിനിമ മനുഷ്യന്റെ ഒരു ആസ്വാദന മാധ്യമം എന്നതിനപ്പുറത്തേക്ക് പ്രത്യേകിച്ച് കേരളീയ സമൂഹത്തിന്റെ ജീവിതശൈലിയുടെ ഒരു ഭാഗം തന്നെയാണ്. സിനിമയൊരു സാമൂഹിക മാധ്യമമായി മാറുന്നിടത്ത് അതിലൂടെ ചിത്രീകരിക്കുന്ന ചരിത്ര സത്യങ്ങളോട് നീതി പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു സാമൂഹിക വിപത്തിന് വഴിവെച്ചേക്കും. ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നുവെന്ന പൃഥിരാജ് സുകുമാരന്റെ പ്രഖ്യാപനം വന്ന് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. എന്നിട്ടും "വാരിയം കുന്നത്ത് " ഇത്രയധികം സംശയ ബുദ്ധിയോടെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ടോം ജോസ് തടിയൻപാട് "ഖിലാഫത്തും സ്വാതന്ത്ര്യ സമരവും" എന്ന വിഷയത്തെ പറ്റി മെട്രോ മലയാളത്തോട് സംസാരിക്കുന്നു.

Related Post