ജോണ്‍സന്‍ & ജോണ്‍സന്‍ വാക്‌സിന് ഓസ്‌ട്രേലിയയില്‍ അനുമതി നല്‍കേണ്ടെന്ന് തീരുമാനം

Metrom Australia April 13, 2021 GOVERNMENT

പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ജാന്‍സന്‍ വാക്‌സിന് ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ അനുമതി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ആസ്ട്രസെനക്ക വാക്‌സിനുപയോഗിക്കുന്ന അതേ വാക്‌സിന്‍ നിര്‍മ്മാണരീതിയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. അഡെനോവൈറസ് വാക്‌സിന്‍ എന്നറിയപ്പെടുന്ന ഈ രീതി കണക്കിലെടുത്താണ് ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ വാക്‌സിന്‍ ഇപ്പോള്‍ വാങ്ങേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ മറ്റു വാക്‌സിനുകളില്‍ നിന്ന് വ്യത്യസ്തമായി, ഒറ്റ ഡോസ് മാത്രം മതിയാകുന്ന വാക്‌സിനാണ് ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ വാക്‌സിന്‍.
 

Related Post