ഇന്ത്യയുടെ പുതിയ ലോകകപ്പ് ജേഴ്സി അണിഞ്ഞു വിസ്മയമായി ബുര്‍ജ് ഖലീഫ

Metrom Australia Oct. 15, 2021 SPORTS

ദുബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. കടുംനീല നിറത്തിലുളള ഇന്ത്യയുടെ പുതിയ ജേഴ്സിയാണ് ബുര്‍ജ് ഖലീഫയെ നീലമയമാക്കിയത് . ചരിത്രനിമിഷമാണിതെന്ന് വിശേഷിപ്പിച്ച ബിസിസിഐ വീഡിയോ പങ്കുവെച്ചു.ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സി ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

 ടീം കിറ്റ് സ്പോൺസർമാരായ എംപിഎൽ ഇന്നലെയാണ് കടും നീലനിറത്തിലുള്ള ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തുവിട്ടത്.ജേഴ്‌സിക്ക് കുറുകെ ഇളംനീല നിറത്തിലുള്ള ഡിസൈനും, ഇരുവശങ്ങളിലും കുങ്കുമ നിറത്തില്‍ കട്ടിയുള്ള ബോര്‍ഡറും നല്‍കിയരിക്കുന്നു. ഇന്ത്യന്‍ ആരാധകര്‍ക്കുള്ള സമ്മാനമാണ് പുതിയ ജേഴ്‌സി. ടീമിനെ കാലങ്ങളായി പിന്തുണക്കുന്ന ആരാധര്‍ക്ക് കടപ്പാട് അറിയിക്കുന്ന രീതിയിലാണ് ജേഴ്‌സിയുടെ ഡിസൈന്‍.

Related Post