ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെസിബിസി

Metrom Australia Oct. 28, 2021 GOVERNMENT

കൊച്ചി:  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഫ്രാൻസിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെസിബിസി അറിയിച്ചു. കൂടിക്കാഴ്ച ഇന്ത്യ– വത്തിക്കാന്‍ ബന്ധം ഊഷ്മളമാക്കുമെന്നും കെസിബിസി വ്യക്തമാക്കി . ഈ മാസം 30, 31 തീയതികളിൽ നടക്കുന്ന ജി-20 സമ്മേളനത്തിനായി 29നാണ് പ്രധാനമന്ത്രി റോമിലെത്തുന്നത്.

ജി-20 സമ്മേളനത്തിൽ ഇറ്റലി പ്രധാനമന്ത്രി മാരിയോ ദ്രാഗിയുടെ ക്ഷണപ്രകാരമാണു മോദി പങ്കെടുക്കുന്നത്. അവിടെനിന്നു യുകെയിലെ ഗ്ലാസ്ഗോയിലെത്തുന്ന മോദി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സമ്മേളനത്തിലും  പങ്കെടുക്കും. 2020ൽ നടക്കേണ്ടിയിരുന്ന 120 രാഷ്ട്രത്തലവന്മാരുടെ സമ്മേളനം കോവിഡ് കാരണമാണ് ഈ വർഷത്തേക്കു മാറ്റിയത്.

Related Post