ഇന്ധന വില വർദ്ധനവ്: ട്രോളുമായി സണ്ണി വെയ്ൻ

Metrom Australia June 8, 2021

കേരളത്തിൽ പെട്രോള്‍ വില നൂറ് രൂപ കടന്ന പശ്ചാത്തലത്തിൽ  ട്രോളുമായി നടൻ സണ്ണി വെയ്ൻ.  സെഞ്ച്വറി നേടിയതിന്റെ സന്തോഷത്തിൽ നിൽക്കുന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കുറിപ്പുകൾ ഒന്നും തന്നെയില്ലാതെയുള്ള താരത്തിന്റെ പോസ്റ്റിന് നിരവധിപ്പേർ  കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

ഇത്തരം വിഷയങ്ങളിൽ ഉള്ള താരത്തിന്റെ പ്രതികരണത്തിൽ അഭിനന്ദനം അറിയിച്ചും പെട്രോൾ നയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചുമാണ് മിക്ക കമന്റുകളും.
 

Related Post