ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങി നിസാൻ

Metrom Australia July 4, 2021

ദില്ലി: ഇലക്ട്രിക് വാഹനങ്ങളും അനുബന്ധ ഘടകമായ ബാറ്ററിയും ഇന്ത്യയില്‍ നിർമ്മിക്കുന്നതിനുളള സാധ്യതകള്‍ പരിഗണിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ നിസാന്‍. 
ഒറഗഡത്തെ കാര്‍ നിര്‍മാണ ഫാക്ടറിയുടെ ഭാഗമായി വൈദ്യുത വാഹനങ്ങളും ബാറ്ററിയും നിര്‍മിക്കുന്നതിനുളള സാധ്യതയാണ് കമ്പനി പരിശോധിക്കുന്നത്. 

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാകുമെന്ന് നിസാന്‍ മോട്ടോര്‍ സിഒഒ അശ്വനി ഗുപ്ത വ്യക്തമാക്കി. രാജ്യത്ത് നിന്നുളള ചരക്ക് ഗതാഗതം, നിര്‍മാണത്തിനുളള ഘടക സമഗ്രികളുടെ ലഭ്യത, നിര്‍മാണ ചെലവ്, നിക്ഷേപ സാഹചര്യം എന്നിവയും കമ്പനി വിശദമായി പഠന വിധേയമാക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. കൂടാതെ കയറ്റുമതി കൂടി ലക്ഷ്യമിട്ടുകൊണ്ടുളള ആലോചനകളാണ് നടന്നുവരുന്നത്. ഇതിനൊപ്പം ഇന്ത്യന്‍ വിപണിയുടെ വലിയതോതിലുളള ഭാവി വളര്‍ച്ചയും കമ്പനി പരിഗണിക്കുന്നുണ്ട്.

Related Post