'ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക്' സര്‍ട്ടിഫിക്കേഷന്‍ ഹാദി എക്‌സ്‌ചേഞ്ചിന്

Metrom Australia Oct. 7, 2021 BUSINESS

ദുബൈ: യുഎഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ഹാദി എക്‌സ്പ്രസ്സ് എക്‌സ്‌ചേഞ്ചിന്  'ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക്'  സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ജീവനക്കാര്‍ക്ക് മികച്ച ജോലി സാഹചര്യങ്ങള്‍ നല്‍കുകയും മികച്ച പ്രവര്‍ത്തന  കാഴ്ച വെക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ആഗോള അംഗീകാരമാണ് 'ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക്'.ഈ അംഗീകാരമാണ് ഹാദി എക്‌സ്‌ചേഞ്ചിനെ തേടിയെത്തിയത്.

ജീവനക്കാര്‍ക്ക് സുരക്ഷയും ജോലി ചെയ്യാനുള്ള സമാധാന അന്തരീക്ഷവും സൃഷ്ടിക്കുകയും അതിലൂടെ അവരുടെ ജോലി സമ്മര്‍ദം കുറയ്‍ക്കാന്‍ മുന്‍കയ്യെടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ കണ്ടെത്തി അത്തരം സാഹചര്യങ്ങള്‍ നിലനിര്‍ത്താനായി പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയാണ് 'ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക്'. സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തി ഒരു വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

Related Post