ഓസ്‌ട്രേലിയയിൽ നിന്നും കുട്ടികൾക്ക് വേണ്ടി ഒരു മലയാളം പിക്ചർ ബുക്ക് ഇറങ്ങുന്നു

Sept. 13, 2021

മെൽബൺ: ഓസ്‌ട്രേലിയയിൽ കുട്ടികൾക്ക് വേണ്ടി ഗാപ്സ് & ലെറ്റേഴ്സ് എന്ന ഒരു പുതിയ ബുക്ക് പബ്ലിഷിംഗ് കമ്പനി രൂപീകൃതമായി. അവരുടെ ആദ്യ സംരംഭമായ മലയാളം പിക്ചർ ബുക്ക് അടുത്ത മാസം പുറത്തിറങ്ങും. നമുക്ക് പോകാം (Let 's go) എന്ന പേരിൽ ധാരാളം ചിത്രങ്ങളുടെ അകമ്പടിയോടെ ഇറങ്ങുന്ന ഈ ബുക്ക് മൂന്നു വയസിൽ താഴെയുള്ള കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. മലയാളത്തിലുള്ള ബുക്ക് വായിക്കാൻ ഇംഗ്ലീഷിൽ നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് കൊച്ച് കുട്ടികളെ ആകർഷിക്കത്തക്ക വിധം lift-the-flap രീതിയിലാണ് ഈ ബുക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ മലയാളം അക്ഷരങ്ങൾ എഴുതി പഠിക്കാൻ വർക്ക് ഷീറ്റുകൾ PDF ഫോർമാറ്റിൽ ഗാപ്സ് ആൻഡ് ലെറ്റേഴ്സിന്റെ വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു പ്രിന്റൗട്ട് എടുക്കാവുന്നതാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി കുട്ടികൾക്ക് ഉതകുന്ന നിരവധി സ്റ്റോറികൾ ഗാപ്സ് ആൻഡ് ലെറ്റേഴ്സിന്റെ യൂട്യൂബ് ചാനലിലും ലഭ്യമാകുന്നതാണു്. മെൽബൺ സ്വദേശിയായ സുപ്രിയ ചെറിയാനാണ് ഈ സംരംഭങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഗാപ്സ് ആൻഡ് ലെറ്റേഴ്സിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. www.gapsandletters.com

Related Post