"Donate for a phone" ക്യാമ്പയിനുമായി Ozindcare ചാരിറ്റബിൾ ഓർഗനൈസേഷൻ

July 11, 2021

സിഡ്‌നി: കഴിഞ്ഞ 25 വർഷമായി ഓസ്‌ട്രേലിയയിലെ സിഡ്‌നി കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന ഓസീൻഡ് കെയർ എന്ന സംഘടന ഇപ്പോൾ കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് ഡിജിറ്റൽ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി  "Donate for a phone" എന്ന ഒരു ക്യാമ്പയിൻ നടത്തുകയാണ്. കോവിഡ് കാലമായതിനാൽ മറ്റിടങ്ങളിലേതുപോലെതന്നെ കേരളത്തിലും ഇപ്പോൾ സ്കൂൾ വിദ്യാഭ്യാസം വീട്ടിലിരുന്നു വിദൂരമായി നേടേണ്ട അവസ്ഥയിലാണ് കുട്ടികൾ, എന്നാൽ നിരവധി വിദ്യാർത്ഥികൾക്ക് ഇതിനാവശ്യമായ കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ ലഭ്യമല്ല. 

ഈ ഒരു ക്യാമ്പയിന്റെ ഭാഗമായി അർഹതപ്പെട്ട സ്കൂൾ കുട്ടികൾക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കാൻ എല്ലാവരും തങ്ങളാൽ കഴിയുന്ന സംഭാവന നൽകി സഹായിക്കണമെന്ന് ഓസീൻഡ് കെയർ ഭാരവാഹികൾ അഭ്യർത്ഥിച്ചു. സംഭാവന നല്കാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയോ അല്ലെങ്കിൽ പേപൽ വഴിയോ നൽകാവുന്നതാണ്.

Bank Transfer:
OZINDCARE 
BSB 012209
Account No: 212639156
Message: Smart phone. 

Or you can donate via PayPal here: 
https://www.ozindcare.com/donate-phone

Related Post