ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍

Metrom Australia Oct. 14, 2021

ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുൻ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മൻമോഹൻ സിംഗിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയും രക്തത്തിലെ ഗ്ലൂക്കോസ് നിലയിൽ വ്യതിയാനവുമുണ്ടായിരുന്നു. ശ്വാസ തടസമടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിലെത്തിച്ചത്.

എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിനെ ചികിത്സിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് മന്‍മോഹന്‍ സിംഗിന്‍റെ ഓഫീസ് പ്രതികരിച്ചു. 88 വയസുകാരനായ  മൻമോഹൻ സിംഗിന് 2021ന്റെ വർഷാരംഭത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Post