ഇന്ത്യയേയും ജപ്പാനേയും ചേർത്ത് ചതുര്‍മുഖ വികസനത്തിന്‌ അമേരിക്കയും ഓസ്‌ട്രേലിയയും

Metrom Australia July 29, 2020 GOVERNMENT

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും മികച്ച മൂല്യങ്ങള്‍ നിലനിര്‍ത്തുന്ന രാജ്യങ്ങളായി ഇന്ത്യയേയും ജപ്പാനേയും പരാമര്‍ശിച്ച് അമേരിക്കയും ഓസ്ട്രേലിയയും. ചതുര്‍മുഖ വികസനം എന്ന പേരിലാണ് അമേരിക്കയും ഓസ്ട്രേലിയയും നയം തീരുമാനിച്ചിരിക്കുന്നത്. നിലവിലെ വാണിജ്യ-പ്രതിരോധ വികസനത്തിന്റെ കാര്യത്തില്‍ ആദ്യം അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് സംയുക്തമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. മാറിയ സാഹചര്യത്തില്‍ പെസഫിക് മേഖലയിലടക്കം ഇന്ത്യയുടെ വര്‍ധിച്ച സ്വീകാര്യതയും ഗുണമേന്മയും സൗഹൃദാന്തരീക്ഷവുമാണ് ചതുര്‍മുഖ വ്യാപാര നയത്തിലേയ്ക്ക് വഴി മാറാന്‍ ഇരു രാജ്യങ്ങളേയും പ്രേരിപ്പിച്ചിരിക്കുന്നത്.

അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും ഓസ്ട്രേലിയയുടെ വിദേശകാര്യമന്ത്രി മറൈസ് പെയിനും പ്രതിരോധ മന്ത്രി ലിന്‍ഡാ റെയ്നോള്‍ഡ്സുമായുമാണ് സംയുക്ത കൂടിക്കാഴ്ചയും പ്രഖ്യാപനവും നടത്തിയത്. പസഫിക് മേഖലയിലെ വാണിജ്യ-പ്രതിരോധ കരാറിലാണ് ഇരുരാജ്യങ്ങളും യോഗം നടത്തിയത്. ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയ്ക്കൊപ്പം മറ്റ് അഞ്ചു ആസിയാന്‍ രാജ്യങ്ങളും അമേരിക്കയുടേയും ഓസ്ട്രേലിയയുടേയും നയങ്ങളുമായി പൊരുത്തപ്പെടു ന്നവയാണെന്നും യോഗം വിലയിരുത്തി. തെക്കന്‍ ചൈനാ കടലിലെ പ്രതിരോധ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പങ്ക് നിര്‍ണ്ണായകമാണെന്നും യോഗം വിലയിരുത്തി. ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ സൈനിക മായ തീരുമാനങ്ങള്‍ പെസഫിക് രാജ്യങ്ങളുടെ ആത്മവിശ്വാസം വലിയ തോതില്‍ വര്‍ധിപ്പിച്ചതായും യോഗം വിലയിരുത്തി.

Related Post