ഇന്ത്യ യുകെയുടെ റെഡ് ലിസ്റ്റില്‍; ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിന് തിരിച്ചടിയാകില്ലെന്ന് ഐസിസി

Metrom Australia April 20, 2021 SPORTS

കോവിഡ് സാഹചര്യം അനുദിനം വഷളാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ റെഡ് ലിസ്റ്റ് ചെയ്യുവാന്‍ യുകെ തീരുമാനിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ട്രാവല്‍ ബാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് യുകെ നീങ്ങിയത്.

ഇതോടെ സൗത്താംപ്ടണില്‍ ഇന്ത്യ ന്യൂസിലാണ്ടിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കാനിരിക്കുമ്പോഴാണ് ഈ തീരുമാനം വരുന്നത്. ഈ തീരുമാനം യുകെ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച ഉടന്‍ തന്നെ ഐസിസി മാനേജര്‍മാര്‍ സര്‍ക്കാരുമായി ഇതിന്റെ ഡബ്ലുടിസി ഫൈനലിന്മേലുള്ള പ്രഭാവം എന്തായിരിക്കുമെന്നത് ചര്‍ച്ച ചെയ്തുവെന്നാണ് അറിയുന്നത്. ചര്‍ച്ചകള്‍ തുടരുകയാണെന്നും നേരത്തെ ഇംഗ്ലണ്ടിലെ സ്ഥിതി വളരെ ആശങ്കജനകമായ സമയത്ത് അവിടെ മത്സരങ്ങള്‍ എങ്ങനെ നടത്താമെന്ന് ഇസിബിയും മറ്റു രാജ്യങ്ങളില്‍ അതാത് ബോര്‍ഡുകളും മത്സരം സംഘടിപ്പിച്ചതിനാല്‍ തന്നെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് നിശ്ചയിച്ചത് പോലെ തന്നെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഐസിസി സ്‌പോക്‌സ്മാന്‍ പറഞ്ഞു. രണ്ട് മാസം കഴിഞ്ഞാണ് മത്സരം നടക്കുന്നതെങ്കിലും ഇന്ത്യന്‍ ടീം ഐപിഎല്‍ കഴിഞ്ഞ ഉടനെ ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നാണ് തീരുമാനിച്ചിരുന്നത്.

ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 11 ന്

Metrom Australia April 19, 2021 SPORTS

ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 11ന് ആരംഭിക്കും. ന്യൂഡല്‍ഹിയിലെ കെ ഡി ജാദവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഒളിമ്പിക്സിനായുള്ള യോഗ്യതാ മത്സരം കൂടിയായതിനാല്‍ ലോകോത്തര താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 114 പുരുഷ താരങ്ങളും 114 വനിതാതാരങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നും 27 വനിതാ താരങ്ങളും 21 പുരുഷ താരങ്ങളും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. മെയ് 16 നാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ കലാശക്കൊട്ട്. അതേസമയം, കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 

ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് സ്വര്‍ണം; കരിയറിലെ ആദ്യ ഏഷ്യന്‍ ചാംപ്യന്‍ഷിപ് സ്വര്‍ണം

Metrom Australia April 17, 2021 SPORTS

അല്‍മാട്ടി (കസഖ്സ്ഥാന്‍): ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് 53 കിലോ വിഭാഗത്തില്‍ സ്വര്‍ണം. ഫൈനലില്‍ ഉള്‍പ്പെടെ ഒരൊറ്റ പോയിന്റ് പോലും വഴങ്ങാതെയാണു വിനേഷിന്റെ സ്വര്‍ണനേട്ടം. താരത്തിന്റെ കരിയറിലെ ആദ്യ ഏഷ്യന്‍ ചാംപ്യന്‍ഷിപ് സ്വര്‍ണമാണിത്. അതേസമയം 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്കും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. അന്‍ഷുവിന്റെയും ആദ്യ ഏഷ്യന്‍ സ്വര്‍ണമാണിത്.

2021-22 സീസണിന് വേണ്ടിയുള്ള ഓസ്ട്രേലിയയുടെ വനിത ക്രിക്കറ്റ് താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു

Metrom Australia April 16, 2021 SPORTS

2021-22 സീസണിന് വേണ്ടിയുള്ള വനിത ക്രിക്കറ്റ് താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 15 താരങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വിരമിച്ച ഡെലീസ്സ കിമ്മിന്‍സിന് പകരം ഡാര്‍സി ബ്രൗണ്‍ പട്ടികയില്‍ ഇടം നേടി. രാജ്യത്തെ ഏറ്റവും വേഗത കൂടിയ ഫാസ്റ്റ് ബൗളര്‍ എന്നാണ് ഈ 18 വയസ്സുകാരി താരത്തെ സെലക്ടര്‍ ഷോണ്‍ ഫ്‌ലെഗ്ലര്‍ വിശേഷിപ്പിക്കുന്നത്. ആദ്യമായിട്ടാണ് ഡാന്‍സി ബ്രൗണിന് കരാര്‍ ലഭിക്കുന്നത്. 

ക്രിക്കറ്റ് ഓസ്‌ട്രേലിയ വനിത താരങ്ങളുടെ പട്ടിക: Darcie Brown, Nicola Carey, Ashleigh Gardner, Rachael Haynes, Alyssa Healy, Jess Jonassen, Meg Lanning, Tahlia McGrath, Sophie Molineux, Beth Mooney, Ellyse Perry, Megan Schutt, Annabel Sutherland, Tayla Vlaeminck, Georgia Wareham.
 

ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി പെൺകുട്ടി നയിച്ച വെസ്റ്റേൺ ഓസ്ട്രേലിയൻ റിലേ ടീമിന് സ്വര്‍ണ്ണം

Metrom Australia April 16, 2021 SPORTS

സിഡ്‌നി: ഓസ്ട്രേലിയന്‍ അത്‌ലറ്റിക്‌സ് ട്രാക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി പെണ്‍കുട്ടി എവ്‌ലിന്‍ ജിമ്മി നയിച്ച വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ ടീം  4X100 റിലേയില്‍ സ്വര്‍ണവും 4x200 റിലേയില്‍ വെള്ളിയും സ്വന്തമാക്കി. എവ്ലിന്‍ ജിമ്മി, സിയെന്ന ഫില്ലിസ്, കെയ്റ്റ് നോലന്‍, ഒലിവിയ ഡോട് എന്നിവരടങ്ങിയ ടീമാണ് 4x100ല്‍ സ്വര്‍ണ്ണം നേടിയത്. 16 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള വിഭാഗത്തിലാണ് നേട്ടം. 47.28 സെക്കന്റിലാണ് എവ്ലിന്‍ ജിമ്മി നയിച്ച WA നിര ഫിനിഷ് ചെയ്തത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റിലേകള്‍ക്ക്  പുറമെ, 100m, 200m എന്നീ ഇനങ്ങളിലും എവ്ലിന്‍ പങ്കെടുക്കുന്നുണ്ട്.

14 വയസ്സുകാരിയായ, എവ്ലിന്‍ ജിമ്മി ഫെബ്രുവരിയില്‍ വെസ്റ്റേണ്‍ ഓസ് ട്രേലിയയില്‍ നടന്ന സംസ്ഥാന അത് ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണം നേടിയിരുന്നു. 100 മീറ്ററിലും, ലോങ്ജംപിലും ട്രിപ്പിള്‍ ജംപിലുമാണ് നേട്ടം കൈവിരിച്ചത്. ഈ ചാമ്പ്യന്‍ഷിപ്പില്‍ എവ്ലിന്റെ സഹോദരന്‍ അല്‍ഫാന്‍ ജിമ്മി ലോങ്ജംപില്‍ സ്വര്‍ണവും ട്രിപ്പിള്‍ ജംപില്‍ വെള്ളിയും നേടിയിരുന്നു. തൃശൂര്‍ സ്വദേശിയായ ജിമ്മിയും ഭാര്യ ലിന്‌സിയും പെര്‍ത്തില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.