ഓസ്ട്രേലിയയില്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കി

Metrom Australia Jan. 25, 2021 SPORTS

ഓസ്ട്രേലിയയില്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കി. രാജ്യത്ത് ഫൈസര്‍-ബയോണ്‍ടെക് വാക്സിനാണ് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയത്. തെറാപ്യൂട്ടിക് ഗുഡ്സ് ആന്റ് അഡ്മിനിസ്ട്രേഷന്‍ ഇതിന് പ്രൊവിഷണല്‍ അനുമതി നല്‍കിയതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചു. അടുത്ത രണ്ടു വര്‍ഷത്തേക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള അനുമതിയാണ് ഇത്. ആദ്യമായി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസമാണ് വാക്‌സിന് അനുമതി നല്‍കിയത്. മാര്‍ച്ച് അവസാനത്തോടെ ഈ ലക്ഷ്യം കൈവരിക്കാമെന്നാണ് ആദ്യം പ്രതീക്ഷിച്ചതെങ്കിലും, വാക്സിന്‍ ലഭിക്കുന്നതിലെ കാലതാമസം കാരണമാണ് ഏപ്രിലാകുന്നത്.

രണ്ടു ഡോസ് വാക്സിനാണ് ഒരാള്‍ക്ക് നല്‍കുക. കുറഞ്ഞത് 21 ദിവസത്തിന്റെ ഇടവേളയിലായിരിക്കും വാക്സിന്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ 80,000 പേര്ക്കാകും വാക്സിന്‍ നല്‍കുക. ഈ തോത് വര്‍ദ്ധിപ്പിക്കുകയും, ഏപ്രില്‍ ആകുമ്പോള്‍ 40 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്കുകയും ചെയ്യും. 16 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് TGA അനുമതി നല്‍കിയിരിക്കുന്നത്. മറ്റു പല രാജ്യങ്ങളിലും നല്കിയതുപോലുള്ള അടിയന്തര അനുമതി അല്ല ഓസ്ട്രേലിയയില്‍ ഉള്ളതെന്നും, എല്ലാ നടപടിക്രമങ്ങളും സുരക്ഷാ പരിശോധനകളും പൂര്‍ത്തീകരിച്ച ശേഷമാണ് TGAയുടെ നടപടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മിഷന്‍ മെല്‍ബണ്‍ തയ്യാറായത് ഇങ്ങനെ..

Metrom Australia Jan. 23, 2021 SPORTS

മുംബൈ: ഓസ്‌ട്രേലിയയിലെ ആദ്യ തോല്‍വിക്ക് ശേഷം ഏറെ ഗൃഹപാഠം ചെയ്താണ് ഇന്ത്യ കളത്തിലിറങ്ങിയിരുന്നത്. രണ്ടാം ടെസ്റ്റിനായി മിഷന്‍ മെല്‍ബണ്‍ എന്ന തന്ത്രമാണ് ടീം ഒരുക്കിയിരുന്നത്. ഈ തന്ത്രമൊരുക്കിയത് തോല്‍വിയേറ്റ അന്ന് അര്‍ധരാത്രിയും. ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെ: 

ഒന്നാം ടെസ്റ്റിന് ശേഷം ഭാര്യ അനുഷ്‌ക ശര്‍മ്മയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിക്കാന്‍ കോലി തീരുമാനിച്ചുന്നെങ്കിലും ഇന്ത്യന്‍ നായകന്‍ രണ്ടാം ടെസ്റ്റിലേക്കുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു. അവിടെ വച്ച് ശാസ്ത്രി ഒരു കാര്യം പറഞ്ഞു. ഈ 36 (ഇന്ത്യ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ പുറത്തായ സ്‌കോര്‍) ഒരു ബാഡ്ജായി വയ്ക്കൂ. ഈ 36 നമ്മുടെ ടീമിനെ മഹത്തരമാക്കും- ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീധര്‍ വെളിപ്പെടുത്തി.

അടുത്ത ടെസ്റ്റിലേക്കുള്ള ടീം കോംപിനേഷനെ കുറിച്ച് മാനേജ്മെന്റിന് ആശയക്കുഴപ്പമുണ്ടായിരുന്നതായി ശ്രീധര്‍ പറയുന്നു. എന്നാല്‍ ബൗളിങ് വിഭാഗം ശക്തിപ്പെടുത്തണമെന്നായിരുന്നു കോലിയുടെ നിര്‍ദേശം. ഈ സന്ദേശം അജിന്‍ക്യ രഹാനെയ്ക്കും കോച്ച് രവിശാസ്ത്രിക്കും കൈമാറുകയും ചെയ്തു.
 

കേക്കിന് മുകളില്‍ കങ്കാരുവിന്റെ രൂപം; കേക്ക് മുറിക്കാതെ അജിന്‍ക്യ രഹാനെ

Metrom Australia Jan. 22, 2021 SPORTS

ഓസീസിനെതിരെയുള്ള പരമ്പര വിജയത്തിന് ശേഷം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് നാട്ടില്‍ ലഭിച്ച സ്വീകരണത്തിന്റെ വീഡിയോയാണ് ചര്‍ച്ച വിഷയം. സ്വീകരണത്തിനിടെ അയല്‍ക്കാരും ബന്ധുക്കളും തയ്യാറാക്കിയ കേക്കിന് മുകളില്‍ കങ്കാരുവിന്റെ രൂപം ഉള്ളത്‌കൊണ്ട് മുറിക്കാന്‍ താരം വിസമ്മതിച്ചതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 

ഓസീസിനെ തോല്‍പ്പിച്ചു എന്ന അര്‍ത്ഥത്തിലാണ് കങ്കാരുവിന്റെ രൂപം കേക്കിന് മുകളില്‍ വച്ചിരുന്നത്. കളിയില്‍ ഓസ്ട്രേലിയയെ കങ്കാരുക്കള്‍ എന്നു വിളിക്കാറുണ്ട്. ഓസ്ട്രേലിയയുടെ ദേശീയ മൃഗം കൂടിയാണ് കങ്കാരു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ അസാന്നിധ്യത്തിലാണ് രഹാനെ ടീമിനെ ഓസ്ട്രേലിയയ്ക്കെതിരെ നയിച്ചത്. 2-1നായിരുന്നു ഇന്ത്യയുടെ ജയം. വിദേശമണ്ണില്‍ സമീപ കാലത്ത് ഇന്ത്യ നേടിയ മികച്ച പരമ്പര ജയങ്ങളിലൊന്നു കൂടിയായിരുന്നു ഓസീസിലേത്. പ്രധാന താരങ്ങളെല്ലാം പരിക്കു മൂലം പുറത്തായ പര്യടനത്തിലായിരുന്നു ടീം ഇന്ത്യയുടെ ജയം.


 

ഓസീസ് സ്പിന്നര്‍ നഥാൻ ലിയോണിന് ഒപ്പിട്ട ജേഴ്സി സമ്മാനിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

Metrom Australia Jan. 20, 2021 SPORTS

ഗബ്ബയില്‍ വിജയ ട്രോഫി ഉയർത്തുന്നതിന് മുൻപ് ആരാധകരുടെ ഹൃദയവും നിറച്ച് ഇന്ത്യന്‍ നായകന്‍ രഹാനെ. 100ാം ടെസ്റ്റ് പൂര്‍ത്തിയാക്കിയ ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന് ഒപ്പിട്ട ജഴ്സി സമ്മാനിച്ചുകൊണ്ടായിരുന്നു മാന്യമാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മാന്യതയുടേയും ബഹുമാനത്തിന്‍റേയും ഉദാത്തമായ മാതൃക കാണിച്ചത്.

നാല് മല്‍സരങ്ങളുടെ പരമ്പര 2-1ന് ജയിച്ചതിന് പിന്നാലെ കിരീടം ഉയര്‍ത്തുന്നതിനു മുന്‍പായാണ് രഹാനെ ഒപ്പിട്ട ജഴ്‌സി നഥാന്‍ ലിയോണിന് സമ്മാനിച്ചത്. കരിയറിലെ 100ാം മത്സരം പൂര്‍ത്തിയാക്കിയ ലിയോണിനെ അഭിനന്ദിക്കാനും രഹാനെ മറന്നില്ല.

വിവാദങ്ങള്‍ കൊണ്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പരമ്പരയില്‍ മാന്യതയുടെ നേര്‍സാക്ഷ്യമായി നടന്ന ഈ രംഗങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. 2011ലാണ് നഥാന്‍ ലിയോൺ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 33 കാരനായ ലിയോണ്‍ ബ്രിസ്ബേൻ ടെസ്റ്റിൽ രണ്ടിന്ന്ങ്സുകളില്‍ നിന്നായി മൂന്ന് വിക്കറ്റുകളാണ് നേടിയത്. ഇതോടെ ടെസ്റ്റ് മത്സരങ്ങളിലെ അദ്ദേഹത്തിന്‍റെ ആകെ വിക്കറ്റ് നേട്ടം 399 ആയി.

ബ്രിസ്‌ബൈനില്‍ കങ്കാരുകള്‍ക്ക് തോല്‍വി; പരമ്പര സ്വന്തമാക്കി ഇന്ത്യ

Metrom Australia Jan. 19, 2021 SPORTS

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവസാന ടെസ്റ്റില്‍ ജയിച്ചതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നു ഇന്ത്യ സ്വന്തമാക്കി. ബ്രിസ്ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 328 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയിച്ചത്. ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത് എന്നിവരുടെ അര്‍ദ്ദസെഞ്ച്വറിയിലാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ വിജയം കുറിച്ചത്. ശുബ്മാന്‍ ഗില്‍ 91 റണ്‍സ് നേടി. റിഷഭ് പന്ത് പുറത്താകാതെ 89 റണ്‍സ് നേടി പുറത്താകാതെ വിജയം പൂര്‍ത്തിയാക്കി. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 294 റണ്‍സിന് തളച്ച് ഇന്ത്യ കരുത്ത് കാട്ടിയിരുന്നു. ഇതോടെയാണ് വിജയലക്ഷ്യം 328 ആയത്. മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുകള്‍ നേടി.