ജോസ് കെ മാണി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു

Metrom Australia Jan. 9, 2021 POLITICS

ജോസ് കെ മാണി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. ഉപരാഷ്ട്രപതിയ്ക്കാണ് ജോസ് രാജിക്കത്ത് അയച്ചത്. കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായതോടെയാണ് യുഡിഎഫ് നല്‍കിയ രാജ്യസഭ എം.പി സ്ഥാനം രാജിവെക്കാന്‍ ജോസ് തീരുമാനിച്ചത്. രണ്ടില ചിഹ്നം ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമനടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് എം.പി സ്ഥാനം രാജിവെയ്ക്കാന്‍ വൈകിയതെന്നാണ് വിശദീകരണം. രാജിവെയ്ക്കാന്‍ വൈകുന്നത് വിവാദമായപ്പോള്‍ വേഗത്തില്‍ തന്നെ രാജിവെയ്ക്കുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശം സിപിഎമ്മും ജോസിന് മുന്നിലേക്ക് വെച്ചിരുന്നു. പാലായിലോ കടുത്തുരിത്തിയിലോ ജോസ് മത്സരിക്കുമെന്നാണ് സൂചന.


നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനൊപ്പം മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടി കൂടിയാണ് ജോസിന്റെ രാജി. പാലായില്‍ മത്സരിക്കാനാണ് ജോസിന് ആഗ്രഹമെങ്കിലും കടുത്തുരിത്തി പരിഗണിക്കണമെന്നാവശ്യം പാര്‍ട്ടിക്കുള്ളിലുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ കടുത്തുരിത്തിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മേല്‍ക്കൈ നേടാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞിരുന്നു. കടുത്തുരിത്തിയില്‍ ജോസിന് ജയസാധ്യത കൂടുതലുണ്ടെന്നാണ് കേരളകോണ്‍ഗ്രസ് എമ്മിലെ അഭിപ്രായം. ജോസ് കടുത്തിരുത്തിയില്‍ മത്സരിച്ചാല്‍ ഇടുക്കിയില്‍ നിന്ന് റോഷി അഗസ്റ്റിന്‍ പാലായിലേക്ക് വരും. അങ്ങനെയെങ്കില്‍ മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിനെ ഇടുക്കിയില്‍ മത്സരിപ്പിക്കണമെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ട്. പക്ഷേ കേരള കോണ്‍ഗ്രസിന്റെ സിറ്റിംങ് മണ്ഡലമായത് കൊണ്ട് അവരുടെ അഭിപ്രായത്തിനായിരിക്കും മുന്‍ഗണന.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ച് ജസ്റ്റിസ് കെമാല്‍ പാഷ

Metrom Australia Jan. 9, 2021 POLITICS

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമെന്ന് റിട്ട. ഹൈക്കോടതി ജഡ്ജ് കെമാല്‍ പാഷ. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയോ സ്വതന്ത്രനായോ മത്സരിക്കും. എറണാകുളത്തോ കളമശ്ശേരിയിലോ മത്സരിക്കാനാണ് താത്പര്യം. ഇടതുപക്ഷത്തെ ചിലരുടെ പ്രസ്താവനയാണ് മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയോടും അവരുടെ ഭരണരീതിയോടും താത്പര്യമില്ല. എംഎല്‍എ ആയാള്‍ ശമ്പളം വാങ്ങില്ലെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. ഈയിടെ വൈറ്റില മേല്‍പ്പാലം വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ തുറന്നു കൊടുത്ത സംഭവത്തില്‍ സര്‍ക്കാറിനെതിരെ കെമാല്‍ പാഷ രംഗത്തു വന്നിരുന്നു.
 

ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Metrom Australia Jan. 7, 2021 POLITICS

അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ അക്രമം തുടരവേ ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോറ്റതിന് ശേഷം ട്രംപ് നിരന്തരമായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളും തെറ്റായ അവകാശവാദങ്ങള്‍ പങ്കുവെക്കുന്നത് തുടരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളുടെ ഈ നീക്കം. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നു പറഞ്ഞു ട്രംപിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും 24 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ചു. #StormTheCapitol എന്ന ഹാഷ്ടാഗും ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്തു

' ഇതൊരു അടിയന്തിര ഘട്ടമാണ്.അതിനാല്‍ തന്നെ അനുയോജ്യമായ അടിയന്തിര നടപടികള്‍ ഞങ്ങള്‍ എടുക്കുന്നുമുണ്ട്. അതിന്റെ ഭാഗമായി ഞങ്ങള്‍ ട്രംപിന്റെ വീഡിയോ നീക്കം ചെയ്തു.' - ഫേസ്ബുക് വൈസ് പ്രസിഡന്റ് ഗയ് റോസെന്‍ പറഞ്ഞു. അക്രമങ്ങള്‍ കുറക്കുന്നതിന് പകരം കൂട്ടുവാന്‍ മാത്രമേ ഇത്തരം ദൃശ്യങ്ങള്‍ ഉപകരിക്കൂവെന്നതിനാലാണ് അവ നീക്കം ചെയ്തതെന്ന്  അവര്‍ പറഞ്ഞു. എന്നാല്‍ ട്രംപിന്റെ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റുകള്‍ തങ്ങളുടെ നയങ്ങള്‍ക്ക് എതിരാണെന്നും ഇനിയും തുടര്‍ന്നാല്‍ അക്കൗണ്ട് നീക്കം ചെയ്യേണ്ടി വരുമെന്നും ട്വിറ്റര്‍ പറഞ്ഞു.

ട്രംപ് അനുകൂലികള്‍ അമേരിക്കയില്‍ അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്നാണ് സാമൂഹ്യ മാധ്യമങ്ങളുടെ ഈ നീക്കം. അക്രമത്തില്‍ ഇതുവരെ നാല് പേര് മരണപ്പെട്ടു. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അട്ടിമറി ആരോപിക്കുകയാണ് ട്രംപ്. അക്രമം നടത്തുന്നവരോട് 'നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു ' എന്ന് പറയുന്ന ഒരു വിഡിയോയും അദ്ദേഹം പുറത്തിറക്കിയിരുന്നു. യൂട്യൂബ് പിന്നീട ഈ വീഡിയോ നീക്കം ചെയ്തു.
 

ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി

Metrom Australia Dec. 29, 2020 POLITICS

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി. തിങ്കളാഴ്ച തന്റെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഡിജിറ്റല്‍ സ്ട്രാറ്റജി ടീം അംഗങ്ങളെ ജോ ബൈഡന്‍ പ്രഖ്യാപിച്ചതോടെയാണ് കാശ്മീര്‍ സ്വദേശിനി ആയിശ ഷായാണ് ഡിജിറ്റല്‍ സ്ട്രാറ്റജി വിഭാഗത്തില്‍ ഇടംപിടിച്ചതായി അറിയുന്നത്. റോബ് ഫ്‌ളാഹേര്‍ട്ടി നയിക്കുന്ന ടീമില്‍ ആയിശ പാര്‍ട്ണര്‍ഷിപ്പ് മാനേജറായാണ് നിയമനം. 

ലൂസിയാനയിലാണ് ആയിശ വളര്‍ന്നത്. മുമ്പ് ബൈഡന്‍-ഹാരിസ് കാമ്പയിനില്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ കൂടിയായിരുന്നു ആയിശ. നിലവില്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ അഡ്വാന്‍സ്മെന്റ് സ്പെഷ്യലിസ്റ്റായി സേവനം അനുഷ്ഠിക്കുകയാണ്. 'വിദഗ്ധരുടെ ഈ ടീമിന് ഡിജിറ്റല്‍ മേഖലയില്‍ മികച്ച അനുഭവമുണ്ട്. പുതിയതും നൂതനവുമായ രീതിയില്‍ വൈറ്റ് ഹൗസുമായി അമേരിക്കന്‍ ജനങ്ങളെ ബന്ധിപ്പിക്കാന്‍ ഈ ടീമിന് സാധിക്കും. ആയിശയെ ഞങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ സന്തോഷവാനാണ്'' ബൈഡന്‍ പറഞ്ഞു.


 

ഹോ​ട്ട​ൽ ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ച ക​ർ​ഷ​ക​രി​ൽ​നി​ന്ന് പി​ൻ​വാ​തി​ലി​ലൂ​ടെ ര​ക്ഷ​പെ​ട്ട് ബി.​ജെ.​പി നേ​താ​ക്ക​ൾ

Metrom Australia Dec. 26, 2020 POLITICS

പഞ്ചാബ് ഭഗ്വാരയിലെ ഹോട്ടല്‍ ഉപരോധിച്ച് പ്രതിഷേധിച്ച കര്‍ഷകരില്‍നിന്ന് പിന്‍വാതിലിലൂടെ പോലീസ് സംരക്ഷണയില്‍ രക്ഷപെട്ട് ബി.ജെ.പി നേതാക്കള്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് ഹോട്ടലില്‍ ഒത്തുചേര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കാണ് ഒളിച്ചുപുറത്തുകടക്കേണ്ടിവന്നത്. ബി.ജെ.പി നേതാക്കള്‍ ഒത്തുചേരുന്നുണ്ടെന്നറിഞ്ഞാണ് ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ ഉപരോധിച്ചത്. കേന്ദ്രത്തിലെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം നടത്തിയത്. ബി.ജെ.പി ജില്ലാ, ബോക്ക് പ്രസിഡന്റുമാരായ രാകേഷ് ദഗ്ഗല്‍, പരംജിത്ത് സിങ്, മുന്‍ മേയര്‍ അരുണ്‍ ഖോസ്ല എന്നിവരാണ് ഹോട്ടലിനുള്ളില്‍ കുടുങ്ങിയത്.

കന്നുകാലി, കോഴി തീറ്റകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന കമ്പനിയുടെ ഉടമയും ബി.ജെ.പി പ്രവര്‍ത്തകനുമായ ആളുടേതായിരുന്നു ഹോട്ടല്‍. ഹോട്ടല്‍ ഉടമ ബി.ജെ.പിക്കാരനാണെന്നും കാലി-കോഴിത്തീറ്റകള്‍ വില്‍പന നടത്തുന്ന ഇയാളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. കര്‍ഷകര്‍ക്കെതിരെ ഗൂഡാലോചന നടത്താനായാണ് ഇവര്‍ ഹോട്ടലില്‍ ഒരുമിച്ച് കൂടിയതെന്ന് കര്‍ഷക സംഘടന നേതാവ് കിര്‍പാല്‍ സിങ് മുസ്സാപൂര്‍ ആരോപിച്ചു.