നടന്‍ സിദ്ദിഖിന് യുഎഇ ഗോള്‍ഡന്‍ വിസ

Metrom Australia Oct. 11, 2021 LIFESTYLE

ദുബൈ: ചലച്ചിത്ര നടന്‍ സിദ്ദിഖ് യുഎഇ ഗോള്‍ഡന്‍ വിസ  സ്വീകരിച്ചു. ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. 
വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍  അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.

റഷ്യയില്‍ വിമാനം തകര്‍ന്ന് 16 മരണം

Metrom Australia Oct. 11, 2021 LIFESTYLE

റഷ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു. ആറ് പേരെ രക്ഷിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാളുടെ നില ഗുരുതരം. 22 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നും റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്‍-410 ചെറുവിമാനമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. പ്രദേശിക സമയം രാവിലെ 9.23 ന് തകര്‍ന്നുവീണത്.

ടട്ടര്‍സ്റ്റാനിലെ മെന്‍സെലിന്‍സ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണതെന്ന് അധികൃതരെ ഉദ്ധരിച്ച് ആര്‍ഐഎ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നാണ് ആറുപേരെ രക്ഷപ്പെടുത്തിയത്. 16 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തില്‍പ്പെട്ട വിമാനം രണ്ടായി പിളര്‍ന്നു.  ഹ്രസ്വദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന രണ്ട് എന്‍ജിനുള്ള വിമാനമാണിത്.

മനസ്സിനും വേണം ആരോഗ്യം; ഇന്ന് ലോക മാനസികാരോഗ്യ ദിനം

Metrom Australia Oct. 10, 2021 LIFESTYLE

ഇന്ന് ലോക മാനസികാരോഗ്യ ദിനം. ‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം’ എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യദിന സന്ദേശം. മാനസികാരോഗ്യ രംഗത്തുള്ള സമഗ്ര മുന്നേറ്റം ലക്ഷ്യംവെച്ചാണ് ഈ ദിനം ലോകമെമ്പാടും ആചരിക്കപ്പെടുന്നത്.  

കോവിഡ്​ രോഗവിമുക്തരായ വ്യക്തികളിൽ മൂന്നിലൊന്ന് ഭാഗം ആളുകൾക്കും ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധികൾ വിഷാദത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും തള്ളിവിട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വർധിച്ചുവരുന്ന പ്രണയകൊലപാതകങ്ങളും കുറ്റകൃത്യങ്ങളും കുട്ടികളിൽ പോലും പെരുകുന്ന ആത്മഹത്യകളും ഒരു സമൂഹത്തി​ന്റെ മാനസികാരോഗ്യം തകരുന്നതി​ൻറെ അപകടസൂചനകളാണ്. പ്രശ്നങ്ങൾ അടുപ്പമുള്ളവരുമായി പങ്കുവയ്ക്കുന്നതിലൂടെയും മനസ്സ് തുറന്നു സംസാരിക്കുന്നതിലൂടെയും ഒരു പരിധിവരെയെങ്കിലും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനാകും. ആവശ്യമെങ്കിൽ ചികിത്സയും തേടാവുന്നതാണ്.

എന്നാൽ മാനസികരോഗങ്ങളെക്കുറിച്ച്സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ കൃത്യമായ ചികിത്സ തേടുന്നതിൽ നിന്നും പലരെയും പിന്നോട്ടു വലിക്കുന്നുണ്ട്. മാനസികരോഗങ്ങൾ തലച്ചോറി​ൻ്റെ പ്രവർത്തന തകരാറുകളാണെന്നും മറ്റേത്ശാരീരികരോഗങ്ങളേയും പോലെ അവയെയും ചികിത്സിച്ചു ഭേദപ്പെടുത്താൻ കഴിയുമെന്നുമുള്ളത് വ്യാപക ബോധവത്​കരണത്തിലൂടെ പൊതുസമൂഹത്തിലേക്ക്​ എത്തിക്കേണ്ടതുണ്ട്. ഇതുവഴി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക്​ ചികിത്സ തേടാനുള്ള വിമുഖത സമൂഹത്തിൽ ഇല്ലാതാക്കാൻ കഴിയും. ചികിത്സ വൈകുന്നതുമൂലം സങ്കീർണതയിലേക്ക് പോകുന്ന സ്ഥിതിവിശേഷവും ക്രമേണ കുറയ്ക്കാൻ കഴിയും. 

കോവിഡ് പോരാളികളെ അഭിനന്ദിക്കാൻ തയ്യാറെടുത്ത് 'നമ്മ ബെംഗളൂരു ഫൗണ്ടേഷന്‍'

Metrom Australia Oct. 10, 2021 LIFESTYLE

ബെംഗളൂരു: കോവിഡ് പേരാളികളെ  അഭിനന്ദിക്കാൻ തയ്യാറെടുത്ത് ' നമ്മ ബെംഗളൂരു ഫൗണ്ടേഷന്‍'. ഇത്തവണത്തെ നമ്മ ബെംഗളൂരു പുരസ്‌കാരങ്ങള്‍ കോവിഡിനെതിരെ അക്ഷീണമായി പ്രവർത്തിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമായാണ്  നൽകുന്നതെന്ന് കമ്മിറ്റി അറിയിച്ചു.

നാമനിര്‍ദേശങ്ങള്‍ ഒക്ടോബര്‍ 24വരെ സ്വീകരിക്കും. നമ്മ ബെംഗളൂരു അവാര്‍ഡ്‌സ് 12ാം എഡിഷനാണ് ഈ വര്‍ഷം നല്‍കുന്നത്. കോവിഡ് പോരാളികള്‍ക്കുള്ള ബെംഗളൂരു നഗരത്തിന്റെ നന്ദിപ്രകാശനമായിരിക്കും പുരസ്‌കാരമെന്നും കമ്മിറ്റി വ്യക്തമാക്കി. ആരോഗ്യ യോധാരു എന്ന പേരിലാണ് അവാര്‍ഡ്. ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ ഓഫ് ദ ഇയര്‍, ഫ്രണ്ട്‌ലൈന്‍ വര്‍ക്കര്‍ ഓഫ് ദ ഇയര്‍, സോഷ്യല്‍ വര്‍ക്ക് ഓര്‍ഗനൈസേഷന്‍, മീഡിയ ചാമ്പ്യന്‍ ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നല്‍കുന്നത്. ഡിസംബര്‍ 10ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങൾ താല്‍കാലികമായി പിൻവലിച്ച് ബൈജൂസ് ആപ്പ്

Metrom Australia Oct. 9, 2021 LIFESTYLE

മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിനു പിന്നാലെ ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേക്ഷണം താല്‍കാലികമായി നിര്‍ത്തിവെച്ച് ബൈജൂസ് ലേണിങ് ആപ്പ്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രതി​ഷേധം ഉയർന്നതോടെയാണ്​ പരസ്യങ്ങള്‍ പിന്‍വലിച്ചതെന്ന് ദേശീയ മാധ്യമമായ ഇക്കണോമിക്​​ ടൈംസ്​ റിപ്പോർട്ട്​ ചെയ്തതു.  

ബൈജൂസ്​ ആപ്പിന്‍റെ കേരളത്തിനു​ പുറത്തുള്ള ബ്രാൻഡ്​ അംബാസിഡറാണ്​ ഷാരൂഖ്​ ഖാന്‍. 2017 മുതലാണ്​ ഷാരൂഖ്​ ഖാൻ ബൈജൂസിന്‍റെ ബ്രാൻഡ്​ അംബാസിഡർ സ്ഥാനം ഏറ്റെടുത്തത്.