ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; മലയാളത്തില്‍ നിന്ന് 17 ചിത്രങ്ങള്‍ അന്തിമ റൗണ്ടിൽ

Metrom Australia March 22, 2021 ART AND ENTERTAINMENT

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് നാല് മണിക്ക് പ്രഖ്യാപിക്കുന്നതാണ്. 17 മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടിലേക്ക് ഇടം പിടിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അഞ്ച് പ്രാദേശിക ജൂറികള്‍ സിനിമകള്‍ കണ്ടതിന് ശേഷം അന്തിമഘട്ടത്തിലേക്ക് പുരസ്‌കാരത്തിനായി സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു. മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം, സമീറ, വാസന്തി, ജല്ലിക്കെട്ട്, മൂത്തോന്‍, കുമ്പളങ്ങി നെറ്റ്സ്, വൈറസ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലേക്ക് ദേശീയ അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്.
 

അല്ലുഅര്‍ജുന്റെ 'പുഷ്പ'യില്‍ മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസില്‍ വില്ലന്‍

Metrom Australia March 21, 2021 ART AND ENTERTAINMENT

അല്ലു അര്‍ജ്ജുന്റെ ബിഗ് ബജറ്റ് മാസ് എന്റര്‍ടെയിനര്‍ 'പുഷ്പ'യില്‍ ഫഹദ് ഫാസില്‍ വില്ലനാകുന്നു. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്സ് ടീസറിലൂടെ അറിയിച്ചത്. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. .പുഷ്പരാജ് എന്ന കള്ളക്കടത്തുകാരന്റെ റോളിലാണ് അല്ലു അര്‍ജ്ജുന്‍. 

ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ വൈ. നവീനും വൈ. രവി ശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത് കാടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചിത്രീകരണം നടന്നത്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരും ചിത്രത്തിലുണ്ട്. 
പുഷ്പയുടെ ഒറ്റ പോസ്റ്ററിലൂടെ തന്നെ ആരാധകരുടെ മനം കവര്‍ന്നിരുന്നു.
 

ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്: പുരസ്കാരങ്ങൾ വാരിക്കൂട്ടി 'ദി ക്രൗൺ'

Metrom Australia March 2, 2021 ART AND ENTERTAINMENT

എഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ്വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഐ ഡോണ്ട് കെയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് നേടി. ടെലിവിഷന്‍ വിഭാഗത്തില്‍ മികച്ച സീരീസ്, മികച്ച നടി, മികച്ച നടന്‍, മികച്ച സഹനടി എന്നീ നാല് പുരസ്‌കാരങ്ങള്‍  പുരസ്‌കാരം ദി ക്രൗണ്‍ സ്വന്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മറ്റ് പുരസ്‌കാരങ്ങള്‍:  

മികച്ച ചിത്രം (ഡ്രാമ)- നൊമാദ്ലാന്‍ഡ്
മികച്ച ചിത്രം (മ്യൂസിക്കല്‍/ കോമഡി)- ബൊരാത് സബ്സീക്വന്റ് മൂവീ ഫിലിം

മികച്ച നടന്‍ (ഡ്രാമ)- ചാഡ്വിക് ബോസ്മാന്‍ (മരണാനന്തര പുരസ്‌കാരം, ചിത്രം- മാ റൈനീസ് ബ്ലാക്ക് ബോട്ടം)

മികച്ച നടി (ഡ്രാമ)- ആഡ്രാ ഡേ ( ദി യൂണൈറ്റഡ് സ്റ്റേറ്റസ് വേഴ്സസ് ബില്ലി ഹോളിഡേ

മികച്ച നടി (മ്യൂസിക്കല്‍/ കോമഡി വിഭാഗം)- റോസ്മുണ്ട് പൈക്ക് (ഐ കെയര്‍ എ ലോട്ട്)

മികച്ച നടന്‍ മ്യൂസിക്കല്‍/ കോമഡി വിഭാഗം)- സാച്ച ബാറോണ്‍ കൊഹന്‍ (ബാരാത് സബ്സീക്വന്റ് മൂവീ ഫിലിം)

മികച്ച  സംവിധായകന്‍- ചോലെ സാവോ (നൊമാദ്ലാന്‍ഡ്)

മികച്ച സഹനടി- ജോടി ഫോസ്റ്റര്‍ (ദ മൗറീഷ്യന്‍)

മികച്ച സഹനടന്‍- ഡാനിയേല്‍ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ലാക്ക് മിശിഹ)

മികച്ച തിരക്കഥകൃത്ത്- ആരോണ്‍ സോര്‍ക്കിന്‍ (ദ ട്രയല്‍ ഓഫ് ദി ഷിക്കാഗോ)

മികച്ച വിദേശ ചിത്രം- മിനാരി (അമേരിക്ക)

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- സോള്‍

മികച്ച ഓറിജിനല്‍ സ്‌കോര്‍-സോള്‍

മികച്ച ഓറിജിനല്‍ സോങ്- സീന്‍ (ദ ലൈഫ് അഹെഡ്)

മികച്ച ടെലിവിഷന്‍ സീരീസ് (ഡ്രാമ)- ദി ക്രൗണ്‍
മികച്ച നടി  (ഡ്രാമ)- എമ്മ കോറിന്‍ (ദി ക്രൗണ്‍)
മികച്ച നടന്‍  (ഡ്രാമ)- ജോഷ്വാ കോണര്‍ (ദി ക്രൗണ്‍)

മികച്ച സഹനടി  (ഡ്രാമ)- ഗില്ലന്‍ ആന്‍ഡേഴ്സണ്‍ (ദി ക്രൗണ്‍)
മികച്ച സഹനടന്‍ (ഡ്രാമ)- ജോണ്‍ ബൊയേഗ (സ്മോള്‍ ആക്സ്)

മികച്ച ടെലിവിഷന്‍ സീരീസ് (മ്യൂസിക്കല്‍/കോമഡി)- ഷിറ്റ്സ് ക്രീക്ക്
മികച്ച നടി (മ്യൂസിക്കല്‍/ കോമഡി)- കാതറിന്‍ ഓഹാര (ഷിറ്റ്സ് ക്രീക്ക്)
മികച്ച നടന്‍ (മ്യൂസിക്കല്‍/ കോമഡി)- ജാസണ്‍ സുഡെകിസ് (ടെഡ് ലാസ്സോ)

മികച്ച ലിമിറ്റഡ് സീരീസ്- ദി ക്യൂന്‍സ് ഗാംബിറ്റ്

മികച്ച നടി (ലിമിറ്റഡ് സീരീസ്)- അന്‍യാ ടെയ്ലര്‍ ഡോയ് ( ക്യൂന്‍സ് ഗാംബിറ്റ്)
മികച്ച നടന്‍ (ലിമിറ്റഡ് സീരീസ്)- മാര്‍ക്ക് റഫല്ലോ- ഐ നോ ദിസ് ഈസ് മച്ച് ട്രൂ


 

കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലി

Metrom Australia Feb. 25, 2021 ART AND ENTERTAINMENT

തിരുവനന്തപുരം: കവി വിഷ്ണുനാരായണന്‍ നമ്പൂതിരി(81) തിരുവനന്തപുരത്ത് വെച്ച് അന്തരിച്ചു. മറവിരോഗം ബാധിച്ച് വിശ്രമത്തിലായിരുന്ന അദ്ദേഹം.

1939 ജൂണ്‍ രണ്ടിന് തിരുവല്ലയില്‍ വിഷ്ണു നമ്പൂതിരി-അദിതി അന്തര്‍ജനത്തിന്റെയും മകനായി വിഷ്ണു നാരായണന്‍ നമ്പൂതിരി ജനിച്ചു. പെരിങ്ങര സ്‌കൂള്‍, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അധ്യാപകന്‍ എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലബാര്‍ ക്രിസ്ത്യന്‍ കോളജിലും കൊല്ലം എസ്എന്‍ കോളജിലും വിവിധ സര്‍ക്കാര്‍ കോളജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഇംഗ്ലീഷ് വകുപ്പ് മേധാവിയായാണ് വിരമിച്ചത്.  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫിസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു. കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. വിരമിച്ച ശേഷം മൂന്നു വര്‍ഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.

പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യരീതി. 2014ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ?, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപകലുകള്‍, പരിക്രമം, ശ്രീവല്ലി, ഉത്തരായനം, തുളസീദളങ്ങള്‍, രസക്കുടുക്ക, വൈഷ്ണവം (കവിത), കവിതയുടെ ഡിഎന്‍എ, അലകടലുകളും നെയ്യാമ്പലുകളും (ലേഖനസമാഹാരം). ഗാന്ധി, സസ്യലോകം, ഋതുസംഹാരം (വിവര്‍ത്തനം), കുട്ടികളുടെ ഷേക്‌സ്പിയര്‍ (ബാലസാഹിത്യം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
 

താരസംഘടന 'അമ്മ' വീണ്ടും സിനിമ നിർമിക്കുന്നു

Metrom Australia Feb. 6, 2021 ART AND ENTERTAINMENT

'ട്വന്റി ട്വന്റി' മാതൃകയില്‍താരസംഘടനയായ അമ്മ വീണ്ടും സിനിമ നിര്‍മിക്കുമെന്ന് മോഹന്‍ ലാല്‍. 140 താരങ്ങളെ അണിനിരത്തി കൊണ്ട് പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്ന് സിനിമ സംവിധാനം ചെയ്യും. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ രാജീവ് കുമാര്‍ ആണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കാണ് അവസരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമ ഇന്‍ഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

താരസംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലാണ് പ്രഖ്യാപനം. കലൂര്‍ ദേശാഭിമാനി റോഡില്‍ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു. 10 കോടി മുതല്‍ മുടക്കില്‍ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.