സമയ ദൈര്‍ഘ്യത്തില്‍ റെക്കോര്‍ഡ് ഇടാൻ ഒരുങ്ങി പുതിയ ജെയിംസ് ബോണ്ട് ചിത്രം

Metrom Australia Sept. 11, 2021 ART AND ENTERTAINMENT

ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള ചിത്രമാവാനൊരുങ്ങി 'നോ ടൈം റ്റു ഡൈ'. നിലവിലെ ബോണ്ട് ആയ ഡാനിയല്‍ ക്രെയ്‍ഗിന്‍റെ അവസാന ചിത്രവും ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ 25-ാം ചിത്രം കൂടിയാണിത്. 163 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യമെന്ന് ഇന്‍ഡിവയര്‍ ആണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. മുന്‍പ് പുറത്തിറങ്ങിയ  ബോണ്ട് ചിത്രത്തെക്കാളും കൂടിയ സമയ ദൈര്‍ഘ്യമാണിത്.

കാരി ജോജി ഫുക്കുനാഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കോവിഡ് സാഹചര്യത്തില്‍ റിലീസ് ഒരു വര്‍ഷത്തിലേറെ വൈകിയ ചിത്രമാണിത്. 2020 ഏപ്രിലിലായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സെപ്റ്റംബര്‍ 30 ആണ് പുതിയ റിലീസ് തീയതി. 2015 ചിത്രം സ്പെക്റ്റര്‍ ആയിരുന്നു ഇതിനു മുന്‍പ് ഏറ്റവും ദൈര്‍ഘ്യമേറിയ ജെയിംസ് ബോണ്ട് ചിത്രം.

സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

Metrom Australia April 30, 2021 ART AND ENTERTAINMENT

സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ്(55) ഹൃദയഘാതം മൂലം ചെന്നൈയില്‍ വെച്ച് അന്തരിച്ചു. തേന്‍മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകനായിരുന്നു അദ്ദേഹം. അയന്‍, കാപ്പന്‍, മാട്രാന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനുമാണ്. തേന്‍മാവിന്‍ കൊമ്പത്ത് എന്ന ആദ്യ ചിത്രത്തിന് തന്നെ കെ.വി ആനന്ദിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

പിന്നീട് പി.സി ശ്രീറാം എന്ന ഛായാഗ്രഹന്റെ സഹായിയായാണ് തുടക്കം. 1990കളിലാണ് ആനന്ദ് സിനിമ രംഗത്തെത്തുന്നത്. 1994ലാണ് പ്രിയദര്‍ശന്‍ തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയ്ക്ക് കെ.വി ആനന്ദിനെ ഛായാഗ്രഹനായി വിളിക്കുന്നത്. തുടര്‍ന്ന് തമിഴില്‍ ശങ്കറുമായി നിരവധി ചിത്രങ്ങള്‍ ചെയ്തു.

2005ലാണ് കാനാ കണ്‍ണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രമായ അയന്‍ സൂര്യ തമന്ന എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. കാപ്പനാണ് അദ്ദേഹം അവസാനം ചെയ്ത ചിത്രം

ഭീമയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

Metrom Australia April 17, 2021 ART AND ENTERTAINMENT , LIFESTYLE

ഭീമ ജ്വല്ലറിയുടെ ഏറ്റവും പുത്തന്‍ പരസ്യ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. 'സ്നേഹം പോലെ പരിശുദ്ധ' മെന്ന ടാഗ് ലൈനോടെ  ഒരു ട്രാന്‍സ്‌ജെന്ററുടെ ജീവിതം പശ്ചാത്തലമാക്കിക്കൊണ്ടുള്ള പുതിയ പരസ്യമാണ് ഭീമ പുറത്തുവിട്ടത്. ആണുടലില്‍ പെണ്‍മനസുമായി ജീവിക്കുന്ന വ്യക്തിയെ മാതാപിതാക്കള്‍ അംഗീകരിക്കുന്ന കാഴ്ചയാണ് പരസ്യത്തിന്റെ ഉള്ളടക്കം. യഥാര്‍ഥ സ്‌നേഹം എന്നത് ഒരാളെ അയാളായി അംഗീകരിക്കുക എന്നതാണ് എന്നും ഈ പരസ്യം ഓര്‍മിപ്പിക്കുന്നു. പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്  ഒരു ട്രാന്‍സ് വ്യക്തിയാണെന്നതും ശ്രദ്ധേയമാണ്. പരസ്യ ചിത്രം ഇതിനോടകം  സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 

ഡല്‍ഹിയിലെ 'ആനിമല്‍' എന്ന ഏജന്‍സി തയ്യാറാക്കിയ പരസ്യ ചിത്രം ഭാരത് സിക്കയാണ് സംവിധാനം ചെയ്തത്. ഭീമയ്ക്ക് കൈയടികളുമായി സിനിമ രംഗത്തു നിന്നുള്ള ആളുകളും രംഗത്തെത്തി. ഈ പരസ്യം തന്നെ ഏറെ സ്പര്‍ശിച്ചുവെന്നും ഭീമയ്ക്ക് കൈയടികള്‍ നല്‍ക്കുന്നുവെന്നുമാണ് നടി പാര്‍വതി തിരുവോത്ത് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. കാഴ്ചക്കാരുടെ കണ്ണും മനസും നിറയ്ക്കുന്നതാണ് ഈ പരസ്യമെന്നാണ്  സൈബര്‍ ലോകത്തിന്റെ അഭിപ്രായം.

തമിഴിലെ പ്രമുഖ താരം വിവേക് അന്തരിച്ചു

Metrom Australia April 17, 2021 ART AND ENTERTAINMENT

ചെന്നൈ: തമിഴിലെ പ്രമുഖ താരവും ഗായകനുമായ വിവേക്(59) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ രാത്രി വന്ന മെഡിക്കല്‍ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ പലരും വിവേകിന് വേണ്ടി പ്രാര്‍ത്ഥനകളുമായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു.

വിവേകും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചിരുന്നു. എല്ലാവരും വാക്‌സീന്‍ സ്വീകരിക്കണമെന്നും നടന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ വിവേകിന് ഹൃദയാഘാതമുണ്ടായതും കൊവിഡ് വാക്‌സിനേഷനും തമ്മില്‍ ബന്ധമില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പിന്നീട് അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ത്തന്നെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ല. കൊവിഡ് ബാധയുണ്ടായിരുന്നില്ല വിവേകിന് എന്നും ആശുപത്രി സ്ഥിരീകരിക്കുന്നു. വിവേകിന്റെ ഇടത് ആര്‍ട്ടെറിയില്‍ 100% രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാന്‍ കാരണമെന്ന് സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെന്‍ട്രിക്കുലര്‍ ഫിബ്രിലേഷന്‍ കൂടി സംഭവിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് മോശമാക്കിയത്. എക്‌മോ (Extracorporeal membrane oxygenation)ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം തേടിയെത്തിയിട്ടുണ്ട്.


 

'അന്ന്യന്‍' വീണ്ടും ഒരുങ്ങുന്നു; ഇത്തവണ നായകന്‍ രണ്‍വീര്‍ സിഗ്

Metrom Australia April 15, 2021 ART AND ENTERTAINMENT

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു ഷങ്കര്‍ സംവിധാനം ചെയ്ത 'അന്ന്യന്‍'. വിക്രം നായകനായി, 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷക മനസില്‍ ഇപ്പോഴും ഒരു കള്‍ട്ട് പദവിയാണുള്ളത്. നീണ്ട 16 വര്‍ഷങ്ങള്‍ക്കിപ്പുറം പുനരവതരിക്കാന്‍ ഒരുങ്ങുകയാണ് 'അന്ന്യന്‍'. 'അന്ന്യനി'ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വര്‍ത്തമാനകാലത്ത് സംഭവിക്കുന്ന കഥ ഹിന്ദിയിലാവും സിനിമയാവുക. നായകനാവുന്നത് രണ്‍വീര്‍ സിഗും. ഷങ്കര്‍ തന്നെയാണ് കൗതുകമുണര്‍ത്തുന്ന പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്. റീമേക്ക് എന്നതിനു പകരം 'ഒഫിഷ്യല്‍ അഡാപ്‌റ്റേഷന്‍' എന്നാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഷങ്കര്‍ പറഞ്ഞിരിക്കുന്നത്. പെന്‍ മൂവീസിന്റെ ബാനറില്‍ ജയന്തിലാല്‍ ഗാഡയായിരിക്കും നിര്‍മ്മാണം.

സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന 'അന്ന്യന്‍' വിക്രത്തിന്റെ കിരയറിലെയും ഏറ്റവും വലിയ ഹിറ്റ് ആണ്. കേരളത്തിലുള്‍പ്പെടെ റിലീസ് സമയത്ത് സിനിമാപ്രേമികള്‍ക്കിടയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച ചിത്രമാണിത്.