പൊട്ടിചിരിപ്പിച്ച് ‘കനകം കാമിനി കലഹം’; ട്രെയിലർ

Metrom Australia Oct. 24, 2021 ART AND ENTERTAINMENT

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍  സംവിധാനം ചെയ്യുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ഒരിടവേളയ്ക്കു ശേഷം കോമഡി ട്രാക്കില്‍ കഥ പറയുന്ന ചിത്രമെന്ന് വ്യക്തമാക്കുന്നതാണ് ട്രെയ്‍ലര്‍, ഇതിനോടകം  ജനശ്രദ്ധ നേടി കഴിഞ്ഞു.ഡയറക്റ്റ് ഒടിടി റിലീസായി എത്തുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്  എത്തുക. ഡിസ്‍നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസ്  ചിത്രം കൂടിയാണ്  ‘കനകം കാമിനി കലഹം’. 'വേൾഡ് ഡിസ്‌നി ഡേ' ആയ നവംബർ 12 നാണ് ചിത്രത്തിന്‍റെ റിലീസ് എന്നതാണ് മറ്റൊരു പ്രത്യേകത.

സംഘര്‍ഷങ്ങളുടെ കഥയുമായി 'പടവെട്ട്', സെക്കന്‍ഡ് ലുക്ക് പോസ്റ്റർ പുറത്ത്

Metrom Australia Oct. 22, 2021 ART AND ENTERTAINMENT

നിവിന്‍ പോളിയെ  നായകനാക്കി നവാഗതനായ ലിജു കൃഷ്‍ണ സംവിധാനം ചെയ്യുന്ന 'പടവെട്ടി'ന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍  പുറത്ത്. ഒരു സംഘട്ടനം തോന്നിപ്പിക്കുന്ന നിവിന്‍ പോളിയുടെ ലുക്കാണ് പോസ്റ്ററില്‍. ദേഹമാകെ ചെളിയണിഞ്ഞാണ് നായകനായ നിവിൻ പോളി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

സണ്ണി വെയ്ൻ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമാണിത്. നവാഗതനായ ലിജു കൃഷ്‍ണയാണ് സംവിധാനം. 'അരുവി' എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനഗിരി തങ്കരാജ്, ബാലന്‍ പാറയ്ക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

രജനീകാന്ത് ചിത്രം അണ്ണാത്തെ മാസ് ടീസർ പുറത്ത്

Metrom Australia Oct. 15, 2021 ART AND ENTERTAINMENT

 പ്രേക്ഷകരെ ആവേശഭരിതരാക്കി രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ ടീസർ. ടീസർ ഉടനീളം സൂപ്പർസ്റ്റാറിന്റെ മാസ് ആക്ഷൻ രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാണ്. നയൻതാരയാണ് ചിത്രത്തിൽ രജനിയുടെ നായിക.സൂരി, മീന, ഖുശ്ബു, കീർത്തി സുരേഷ്, പ്രകാശ് രാജ്, ബാല തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ഇതിനോടകം ടീസർ വലിയതോതിൽ ജനശ്രദ്ധ നേടി.

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം 'ചുപി'ൻ്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Metrom Australia Oct. 11, 2021 ART AND ENTERTAINMENT

ദുല്‍ഖര്‍ സല്‍മാൻ്റെ ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നീ താരനിരയൊന്നിക്കുന്ന ചിത്രത്തിന് 'ചുപ്' എന്നാണ്  പേര് നൽകിയിരിക്കുന്നത്. 'റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്'എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. 

ആര്‍ ബാല്‍കിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. വിഖ്യാത ചലചിത്രകാരനായ ഗുരുദത്തിന്റെ ഓര്‍മ്മ ദിനത്തിൽ പുറത്ത് വിട്ട പോസ്റ്റർ ലോലമായ മനസുള്ള ഒരു കലാകാരന് വേണ്ടിയുള്ള മംഗളഗാനമായിട്ടാണ്. 

രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിശാല്‍ സിന്‍ഹയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീതം.

'ഇത് സങ്കീര്‍ണ്ണമായ ജീവിത കഥ'; 'പുഴു' സെക്കന്റ് ലുക്ക് പോസ്റ്റര്‍

Metrom Australia Oct. 10, 2021 ART AND ENTERTAINMENT

മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രം പുഴുവിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സങ്കീര്‍ണ്ണമായ ജീവിത കഥ പറയുന്ന ചിത്രമാണ് പുഴു എന്നാണ് പോസ്റ്ററിന് ക്യാപ്ക്ഷന്‍ നല്‍കിയിരിക്കുന്നത്. പോസ്റ്ററില്‍ സോഫയില്‍ ഇരിക്കുന്ന മമ്മൂട്ടിയെ നോക്കി നില്‍ക്കുന്ന പാര്‍വ്വതിയും ഒരു ആണ്‍കുട്ടിയുമാണ് ഉള്ളത്. ആദ്യ പോസ്റ്ററില്‍ നിന്നും വളരെ വ്യത്യസ്തമായി സിനിമയോടുള്ള പ്രേക്ഷകരുടെ ആകാംഷ കൂട്ടുന്നതാണ് രണ്ടാമത്തെ പോസ്റ്റര്‍.

ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.