ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണമൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനാക് ബ്രിട്ടന്റെ പുതിയ ധനമന്ത്രി

Metrom Australia Feb. 14, 2020

ലണ്ടന്‍: യുകെ യിൽ ബോറിസ് ജോൺസൻ മന്ത്രിസഭയിൽ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജനായ റിഷി സുനാക് നിയമിതനായി. ബ്രിട്ടണ്‍ ധനവകുപ്പ് മന്ത്രിയും പാക് വംശജനുമായ സാജിദ് ജാവിദിന്റെ പെട്ടെന്നുള്ള രാജിയെ തുടര്‍ന്നാണ് റിഷി സുനകിനെ ധനകാര്യ വകുപ്പ് മന്ത്രിയായി നിയമിക്കാനൊരുങ്ങുന്നത്. ബ്രിട്ടണ്‍ ട്രഷറി ചീഫ് സെക്രട്ടറിയായിരുന്ന റിഷി സുനക് ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ എൻ ആർ നാരായണ മൂര്‍ത്തിയുടെ മരുമകനാണ്. നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് റിഷി സുനക് വിവാഹം ചെയ്തിരിക്കുന്നത്.

റിഷി സുനക് 2015 മുതല്‍ യോർക്ക് ഷെയറിലെ റിച്ച്‌മൊണ്ടില്‍ നിന്നുള്ള എം.പിയാണ്. കഴിഞ്ഞ വര്‍ഷം ട്രഷറി ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പ്രാദേശിക സര്‍ക്കാര്‍ തലത്തില്‍ ജൂനിയര്‍ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1960 കളിൽ പഞ്ചാബിൽ നിന്ന് കുടിയേറിയവരാണ് റിഷിയുടെ മുത്തച്ഛനും കുടുംബവും.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അടുത്ത ധനമന്ത്രിയായി റിഷി സുനകിനെ തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. 2015 മുതല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായ റിഷി ബ്രെക്‌സിറ്റിനു വേണ്ടി ശക്തമായി വാദിച്ചിരുന്നയാള്‍ കൂടിയാണ്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ശക്തമായ പിന്തുണയും റിഷി നല്‍കിയിരുന്നു. ബോറിസ് ജോണ്സണന്റ ബ്രെക്സിറ്റ്‌ തീരുമാനത്തിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു റിഷി എന്നും പറയപ്പെടുന്നു. ബോറിസ് ജോണ്സണ് മന്ത്രിസഭയിലെ രണ്ടാമൻ എന്ന നിര്ണായക പദവിയാണ് റിഷിയെ തേടിയെത്തിയിരിക്കുന്നത്. ഓക്സ്ഫഡ്, സ്റ്റാന്ഫഡ് സർ  വകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. ഇന്ത്യൻ വംശജരായ അലോക് ശര്മ, സുയേല ബ്രവര്മന് തുടങ്ങിയ എംപിമാര്ക്കും വരുംദിവസങ്ങളില് ബോറിസ് ജോൺസൻ മന്ത്രിസഭയിൽ പ്രാതിനിധ്യം കിട്ടുമെന്ന് റിപ്പോര്ട്ടുണ്ട്.

Related Post