ഭീമയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

Metrom Australia April 17, 2021 ART AND ENTERTAINMENT , LIFESTYLE

ഭീമ ജ്വല്ലറിയുടെ ഏറ്റവും പുത്തന്‍ പരസ്യ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. 'സ്നേഹം പോലെ പരിശുദ്ധ' മെന്ന ടാഗ് ലൈനോടെ  ഒരു ട്രാന്‍സ്‌ജെന്ററുടെ ജീവിതം പശ്ചാത്തലമാക്കിക്കൊണ്ടുള്ള പുതിയ പരസ്യമാണ് ഭീമ പുറത്തുവിട്ടത്. ആണുടലില്‍ പെണ്‍മനസുമായി ജീവിക്കുന്ന വ്യക്തിയെ മാതാപിതാക്കള്‍ അംഗീകരിക്കുന്ന കാഴ്ചയാണ് പരസ്യത്തിന്റെ ഉള്ളടക്കം. യഥാര്‍ഥ സ്‌നേഹം എന്നത് ഒരാളെ അയാളായി അംഗീകരിക്കുക എന്നതാണ് എന്നും ഈ പരസ്യം ഓര്‍മിപ്പിക്കുന്നു. പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്  ഒരു ട്രാന്‍സ് വ്യക്തിയാണെന്നതും ശ്രദ്ധേയമാണ്. പരസ്യ ചിത്രം ഇതിനോടകം  സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 

ഡല്‍ഹിയിലെ 'ആനിമല്‍' എന്ന ഏജന്‍സി തയ്യാറാക്കിയ പരസ്യ ചിത്രം ഭാരത് സിക്കയാണ് സംവിധാനം ചെയ്തത്. ഭീമയ്ക്ക് കൈയടികളുമായി സിനിമ രംഗത്തു നിന്നുള്ള ആളുകളും രംഗത്തെത്തി. ഈ പരസ്യം തന്നെ ഏറെ സ്പര്‍ശിച്ചുവെന്നും ഭീമയ്ക്ക് കൈയടികള്‍ നല്‍ക്കുന്നുവെന്നുമാണ് നടി പാര്‍വതി തിരുവോത്ത് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. കാഴ്ചക്കാരുടെ കണ്ണും മനസും നിറയ്ക്കുന്നതാണ് ഈ പരസ്യമെന്നാണ്  സൈബര്‍ ലോകത്തിന്റെ അഭിപ്രായം.

Related Post