ബെംഗളൂരുവിൽ ഓസ്ട്രേലിയൻ കോൺസുലേറ്റ് സ്ഥാപിക്കും

Metrom Australia Nov. 20, 2021 GOVERNMENT

ബെംഗളൂരു: മുൻനിര ഐടി ഹബ്ബായ ബെംഗളൂരുവിൽ ഓസ്ട്രേലിയൻ കോൺസുലേറ്റ് സ്ഥാപിക്കാൻ നടപടികളുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. സാങ്കേതിക വിദ്യാ സമ്മേളനമായ ബെംഗളൂരു സമ്മിറ്റിൽ ഓൺലൈനായി പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിലെ പുതിയ ദൗത്യം ഇന്ത്യയിലെ ഓസ്ട്രേലിയൻ നയതന്ത്ര സ്ഥാപനങ്ങളുടെ എണ്ണം അഞ്ചായി വർദ്ധിക്കും.

Related Post