അസ്ട്ര സെനകയുടെ ബ്ലൂ പ്രിന്റ് സ്പുട്നിക് V മോഷ്ടിച്ചെന്ന് മാധ്യമ വാർത്ത; മറുപടിയുമായി കമ്പനി

Metrom Australia Oct. 13, 2021

സ്ട്ര സെനകയുടെ കോവിഡ് വാക്‌സിന്‍ ബ്ലൂ പ്രിന്റ് വെച്ചാണ് റഷ്യ കോവിഡ് വാക്‌സിനായ സ്പുട്‌നിക് അഞ്ച്  നിര്‍മിച്ചതെന്ന മാധ്യമ റിപ്പോര്‍ട്ടിന് മറുപടിയുമായി കമ്പനി. ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിനുകളെ എതിര്‍ക്കുന്നവരാണ് വാര്‍ത്തക്ക് പിന്നിലെന്നും സ്പുട്‌നികും അസ്ട്ര സെനകയും വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കുന്നവയായതിനാല്‍ ആരോപണത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കമ്പനി വിശദീകരിച്ചു. ബ്രിട്ടന്‍ മാധ്യമമായ 'ദി സണ്‍' ആണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഹ്യൂമന്‍ അഡിനോ വൈറല്‍ അടിസ്ഥാനമാക്കിയാണ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി ഇതിന്റെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടത്. ഇതേ രീതിയാണ് സ്പുട്‌നിക് നിര്‍മാതാക്കളായ ഗമാലയ സെന്ററും അവംലബിച്ചിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. എന്നാൽ ചിമ്പാന്‍സിയുടെ അഡിനോ വൈറല്‍ അടിസ്ഥാനമാക്കിയാണ് അസ്ട്ര സെനക വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റ് വാക്‌സീനുകളേക്കാള്‍ ഫലപ്രദമാണ് സ്പുട്‌നിക് അഞ്ചെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

മറ്റ് വാക്‌സീനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാര്‍ശ്വഫലങ്ങളും കുറവാണ്. സ്പുട്‌നിക് അഞ്ച് വാക്‌സിനും അസ്ട്ര സെനകയും സംയുക്തമായി ക്ലിനിക്കല്‍ ട്രയല്‍ നടത്തി. തുടര്‍ന്ന് സുരക്ഷ, ഫലപ്രാപ്തി എന്നിവയെക്കുറിച്ച് വിവരങ്ങള്‍ പുറത്തിവിടുകയും ചെയ്തു.

Related Post