അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്സൈറ്റുകൾ പണിമുടക്കി

Metrom Australia June 9, 2021

ദി ഗാര്‍ഡിയന്‍, സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങളുടെ വെബ്ബ്‌സൈറ്റുകള്‍ മുനിറ്റുകളോളം പണിമുടക്കി. ഫിനാന്‍ഷ്യല്‍ ടൈംസ്, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ടൈം മാഗസീന്‍, എന്നിവയുടെ വെബ്‌സൈറ്റുകളും ആമസോണ്‍, പിന്റെറസ്റ്റ്, എച്ച്ബിഒ മാക്സ്സ്, സ്‌പോട്ടിഫൈ എന്നിവയുടെ ആപ്പുകളും സമന പ്രശ്‌നങ്ങള്‍ നേരിട്ടു. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ പ്രവര്‍ത്തന രഹിതമായ സൈറ്റുകള്‍ പിന്നീട് പുനസ്ഥാപിച്ചു.

 

പ്രവര്‍ത്തന രംഹിതമായ വെബ്ബ്‌സൈറ്റുകളില്‍ സര്‍വ്വീസ് ലഭ്യമല്ലെന്ന് കാട്ടിയാണ് ഇവ നിശ്ചലമായത്. മിനിറ്റുകള്‍ക്ക് ശേഷമാണ് ഇവ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിച്ചത്. ഇന്റര്‍നെറ്റ് സേവനത്തില്‍ വന്ന തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് സിഎന്‍എന്‍ വ്യക്തമാക്കി.

ഇന്റര്‍നെറ്റ് സര്‍വീസായ ഫാസ്റ്റിലിയിലെ ക്ലൗഡ് സെര്‍വര്‍ ഡൗണ്‍ ആയതാണ് വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായത്. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി ഫാസ്റ്റ്‌ലി വെബ്‌സൈറ്റിലൂടെ അറിയിച്ചു.

Related Post