ആദ്യത്തെ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് വിസ നേടി എം.എ യൂസഫലി

Metrom Australia Sept. 30, 2021 BUSINESS

മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ യൂസഫലിക്ക് അംഗീകാരം. യൂസഫലി ഉൾപ്പെടെ വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകർക്ക് ഒന്നാം ഘട്ടത്തിൽ ഒമാൻ ദീർഘകാല റെസിഡൻസ് പെർമിറ്റ് ലഭിച്ചു. മസ്കത്തിൽ നടന്ന ചടങ്ങിൽ ഒമാൻ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിൽ നിന്ന് ആദ്യത്തെ റെസിഡൻസ് വിസ എം.എ യൂസഫലി ഏറ്റുവാങ്ങി.

ഒമാനിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകർക്കാണ് ഒമാൻ ഇത്തരത്തിൽ ദീർഘ കാല റെസിഡൻസ് പരിഗണന നൽകുന്നത്. യു.എ.ഇ.യുടെ ഗോൾഡൻ വിസ, സൗദി അറേബ്യയുടെ പ്രീമിയം റെസിഡൻസി എന്നിവയും ഇതിനുമുമ്പ് യൂസഫലിക്ക് ലഭിച്ചിരുന്നു.

Related Post